മസകത്ത്: ബുറൈമി ഗവർണറേറ്റിലെ അണക്കെട്ടുകളുടെ അറ്റകുറ്റപ്പണികളുമായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം. 6,86,000 റിയാൽ ചെലവിലാണ് പണികൾ പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. മഹ്ദ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ 20 ശതമാനം പൂർത്തിയായതായി ബുറൈമിയിലെ അഗ്രികൾച്ചറൽ വെൽത്ത് ആൻഡ് വാട്ടർ റിസോഴ്സസ് ഡയറക്ടർ ജനറൽ എൻജിൻ നാസർ ബിൻ അലി അൽ മർഷൂദി പറഞ്ഞു. 4,07,000 റിയാലിലാണ് ഇതിന്റെ നിർമാണങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്.
മസിലിക് അണക്കെട്ട് 20 ശതമാനം പൂർത്തിയായി. 1,15,000 റിയാലാണ് ഇതിന്റെ ചെലവ്. 52,000 റിയാലിലാണ് മസാഹ് അണക്കെട്ടിന്റെ അറ്റകുറ്റപ്പണികൾ നടന്നുകൊണ്ടിരിക്കുന്നത്.
30 ശതമാനം പൂർത്തിയായി. 28 ശതമാനം പൂർത്തിയായ ഹേവാൻ ഡാം 50,000 റിയാലിലാണ് ഒരുക്കുന്നത്. 86 ശതമാനം പൂർത്തിയായ അബു ഖല ഡാം (8,000 റിയാൽ), അൽ ജുവൈഫ് ഡാം (51,000) എന്നിവയുടെ പ്രവർത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒമാനിലുടനീളം ജലവിഭവ സുസ്ഥിരത വർധിപ്പിക്കാനും കൃഷിയെ പിന്തുണക്കാനും ജലസുരക്ഷ ശക്തിപ്പെടുത്താനുമാണ് ഈ നീക്കത്തിലൂടെ അധികൃതർ ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.