ക്രൂഡോയില്‍ ഉല്‍പാദനം വര്‍ധിച്ചു;  കയറ്റുമതി കുറഞ്ഞു

മസ്കത്ത്: രാജ്യത്തെ ക്രൂഡോയില്‍ ഉല്‍പാദനത്തില്‍ വര്‍ധന. 1.57 ശതമാനത്തിന്‍െറ വര്‍ധനവോടെ 29.83 ദശലക്ഷം ബാരലാണ് ഏപ്രിലില്‍ ഉല്‍പാദിപ്പിച്ചത്. പ്രതിദിനം 9,94,303 ബാരല്‍ എന്ന തോതിലാണ് ഉല്‍പാദനം. അതേസമയം, എണ്ണ കയറ്റുമതിയില്‍ മാര്‍ച്ചിനെ അപേക്ഷിച്ച്  2.86 ശതമാനത്തിന്‍െറ കുറവുണ്ടായി. പ്രതിദിനം 8,99,637 ബാരല്‍ എന്ന തോതില്‍ 26.99 ദശലക്ഷം ബാരല്‍ ക്രൂഡോയിലാണ് ഒമാന്‍ കയറ്റുമതി ചെയ്തത്. ഒമാനി ക്രൂഡിന്‍െറ മുന്‍നിര ഉപഭോക്താക്കളായിരുന്ന ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കഴിഞ്ഞ മാസമുണ്ടായത് 4.16 ശതമാനത്തിന്‍െറ കുറവാണ്. അതേസമയം, തായ്വാനിലേക്കും ഇന്ത്യയിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതിയില്‍ വര്‍ധനവുണ്ടായി. യഥാക്രമം 4.53, 4.43 ,1.11 ശതമാനം എന്നിങ്ങനെയാണ് ഈ മൂന്നു രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിയിലെ വര്‍ധന. ഏപ്രിലിലെ മൊത്തം കയറ്റുമതിയുടെ രണ്ടു ശതമാനം ഫിലിപ്പീന്‍സിലേക്കാണ്. ജപ്പാനിലേക്കും ദക്ഷിണ കൊറിയയിലേക്കുമുള്ള കയറ്റുമതിയും വിവിധ കാരണങ്ങളാല്‍ കുറഞ്ഞു. അതേസമയം, ആവശ്യക്കാരുടെ പട്ടികയിലേക്ക് ന്യൂസിലന്‍ഡ് തിരിച്ചത്തെിയിട്ടുണ്ട്. 1.48 ശതമാനമാണ് ന്യൂസിലന്‍ഡ് വാങ്ങിയത്. ക്രൂഡ് വിലയിലെ വര്‍ധന അനുസരിച്ച് ഒമാനി എണ്ണവിലയും വര്‍ധിക്കുന്നുണ്ട്. ജൂലൈ ഡെലിവറിക്കുള്ള എണ്ണ 42.03 ഡോളറിലാണ് ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞദിവസത്തെ വിലയേക്കാള്‍ 91 സെന്‍റാണ് വര്‍ധിച്ചത്. മേയ് ഡെലിവറിക്കുള്ള എണ്ണവില 36.34 ഡോളറില്‍ സ്ഥിരത പ്രാപിച്ചിട്ടുണ്ട്്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.