മസ്കത്ത്: വിസാ നിയമലംഘകരെ കണ്ടത്തൊനുള്ള പരിശോധന കൂടുതല്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. തൊഴില്‍ നിയമ ലംഘകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് മാനവ വിഭവശേഷി മന്ത്രിയുടെ ഉപദേഷ്ടാവ് സൈദ് സലീം അല്‍ സാദി പറഞ്ഞു. പ്രവാസികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. നിയമലംഘനങ്ങളുടെ എണ്ണത്തിലും അതിനനുസരിച്ച് വര്‍ധനയുണ്ടാകും.
ഇത് കണക്കിലെടുത്താണ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നത്. ഈമാസം മാത്രം ഒമാനിലെ വിവിധയിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ തൊഴില്‍ നിയമം ലംഘിച്ച 500 പേരെ പിടികൂടിയതായും അല്‍ സാദി പറഞ്ഞു. തൊഴില്‍നിയമ ലംഘകരെ രാജ്യത്തിന് ആവശ്യമില്ല. നിയമാനുസൃതം രാജ്യത്ത് കഴിയുന്ന തൊഴിലാളികളെ ഉപയോഗിച്ച് തൊഴില്‍ വിപണി ക്രമീകരിക്കുകയാണ് ലക്ഷ്യം. നിയമലംഘനങ്ങള്‍ ഒമാനിലെ അവസരങ്ങളെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വര്‍ക് പെര്‍മിറ്റില്‍ പറഞ്ഞിരിക്കുന്നതല്ലാത്ത ജോലികള്‍ ചെയ്യുന്നവര്‍ ഒമാനി നിയമത്തിന്‍െറ ലംഘകരാണ്. ഇവര്‍ പിടിയിലായാല്‍ മാതൃരാജ്യത്തേക്ക് തിരികെ അയക്കും.
സ്പോണ്‍സര്‍ക്ക് വേണ്ടിയല്ലാതെ തൊഴിലെടുക്കുന്നതും നിയമവിരുദ്ധമാണെന്ന് അല്‍ സാദി പറഞ്ഞു. ഇത്തരക്കാരെ പിടികൂടുന്നതിനായാണ് പരിശോധനകള്‍ നടക്കുന്നത്. വിദേശ തൊഴിലാളികള്‍ കൂടുതലായി കേന്ദ്രീകരിച്ചിട്ടുള്ള സ്ഥലങ്ങളിലാണ് കൂടുതല്‍ മിന്നല്‍പരിശോധനകള്‍ നടക്കുന്നത്.
പൊതുജനങ്ങളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചും പരിശോധന നടത്തുന്നുണ്ട്. തൊഴില്‍നിയമത്തിന്‍െറ ആര്‍ട്ടിക്ക്ള്‍ 114 അനുസരിച്ച് നിയമാനുസൃതമല്ലാതെ തൊഴിലെടുക്കുന്ന വിദേശ തൊഴിലാളിക്ക് ഒരു മാസം വരെ തടവും 100 റിയാല്‍ പിഴയും അല്ളെങ്കില്‍ രണ്ടും കൂടിയ ശിക്ഷയും ലഭിക്കും. തൊഴില്‍ ലൈസന്‍സ് റദ്ദാക്കി നാടുകടത്തുകയും ചെയ്യും. തന്‍െറ കീഴിലുള്ള തൊഴിലാളികളെ മറ്റൊരാള്‍ക്ക് കീഴില്‍ പണിയെടുക്കാന്‍ അനുവദിക്കുന്ന തൊഴിലുടമക്കും ശിക്ഷയുണ്ട്. പുറം തൊഴിലിന് വിട്ട ഓരോ തൊഴിലാളിക്കും ഒരുമാസം വരെ തടവും 200 റിയാല്‍ വരെ പിഴയും അല്ളെങ്കില്‍ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കണം. പുറംജോലിക്ക് വിട്ട തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് ശിക്ഷ വര്‍ധിക്കും. ഒരു വര്‍ഷത്തേക്ക് ഇവര്‍ക്ക് വിദേശതൊഴിലാളിയെ റിക്രൂട്ട് ചെയ്യാന്‍ കഴിയുകയുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.