മസ്കത്ത്: ഒമാന്‍ എണ്ണവില ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തില്‍നിന്ന് ചൊവ്വാഴ്ച താഴേക്കിറങ്ങി. ഡിസംബര്‍ ഡെലിവറിക്കുള്ള എണ്ണവില 47.91 ഡോളറിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഇത് കഴിഞ്ഞ ഒക്ടോബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കായ 48.14 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം ജനുവരിയില്‍ ഒമാന്‍ എണ്ണയുടെ വില ഏതാനും വര്‍ഷത്തെ താഴ്ന്ന നിരക്കായ 23.72 ഡോളര്‍ വരെ താഴ്ന്നിരുന്നു. തിങ്കളാഴ്ച ഈ വിലയില്‍നിന്ന് 100 ശതമാനത്തിന്‍െറ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ ഒമാനി ക്രൂഡിന് 36.40 ഡോളറാണ് ശരാശരി വിലയായി ലഭിച്ചത്. കഴിഞ്ഞവര്‍ഷത്തെ ആദ്യ ഏഴു മാസങ്ങളില്‍ 59.90 ഡോളര്‍ ലഭിച്ച സ്ഥാനത്താണിത്. ഈ വര്‍ഷം ഒക്ടോബറിലെ എണ്ണവില 44.02 ഡോളറില്‍ സ്ഥിരത പ്രാപിച്ചതായും ദുബൈ മര്‍ക്കന്‍ൈറല്‍ എക്സ്ചേഞ്ച് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.