ഒമാനിലെ ജനസംഖ്യ  45 ലക്ഷം കവിഞ്ഞു

മസ്കത്ത്: ഒമാനിലെ ജനസംഖ്യയില്‍ വര്‍ധന. സെപ്റ്റംബര്‍ 15 വരെയുള്ള കണക്കനുസരിച്ച് ജനസംഖ്യ 45 ലക്ഷം കവിഞ്ഞതായി ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. 45,00,290 പേരാണ് ഒമാനിലുള്ളത്. ഇതില്‍ 24,43,590 ലക്ഷം പേര്‍ സ്വദേശികളാണ്. മൊത്തം ജനസംഖ്യയുടെ 54.3 ശതമാനമാണ് സ്വദേശികള്‍. 45.7 ശതമാനമാണ് വിദേശികളുടെ എണ്ണം. ഈ വര്‍ഷം 4.2 ശതമാനം വര്‍ധനയാണുണ്ടായത്. സ്വദേശികളുടെ എണ്ണത്തിലെ വര്‍ധന 55,000മാണ്. വിദേശികളുടെ എണ്ണമാകട്ടെ 1.28 ലക്ഷവും വര്‍ധിച്ചു. കൂടുതല്‍ പേരും താമസിക്കുന്നത് മസ്കത്ത് ഗവര്‍ണറേറ്റിലാണ്. മൊത്തം ജനസംഖ്യയുടെ 31.2 ശതമാനം പേരാണ് ഇവിടെയുള്ളത്. വടക്കന്‍ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. 16.3 ശതമാനം പേരാണ് ഇവിടെയുള്ളത്. മൂന്നാം സ്ഥാനത്തുള്ള ദാഖിലിയ ഗവര്‍ണറേറ്റില്‍ 9.9 ശതമാനം പേരും താമസിക്കുന്നു. ഒമാനിലെ സാമ്പത്തിക വളര്‍ച്ചയുടെ ഫലമായാണ് വിദേശികള്‍ കൂടുതലായി ഒമാനിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. കൂടുതലും പദ്ധതികളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം വിദേശ തൊഴില്‍ സേനയെ കൂടുതലായി ആവശ്യമായി വരുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. 2010ല്‍ കേവലം 27 ലക്ഷമായിരുന്നു ഒമാനിലെ ജനസംഖ്യ. കഴിഞ്ഞ ആറുവര്‍ഷ കാലയളവില്‍ ജനസംഖ്യയില്‍ 62.2 ശതമാനത്തിന്‍െറ വര്‍ധനയാണുണ്ടായത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.