സൂര്‍: ഗള്‍ഫ് മാധ്യമം പുറത്തിറക്കിയ ‘സൂര്‍ ലൈവ്’ സ്പെഷല്‍ സപ്ളിമെന്‍റ് കേരള സ്കൂളില്‍ നടന്ന പ്രൗഢ ചടങ്ങില്‍ പ്രകാശനം ചെയ്തു. ഗള്‍ഫ് മാധ്യമം റസിഡന്‍റ് മാനേജര്‍ എം.എ.കെ ഷാജഹാന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ക്ളബ് സൂര്‍ പ്രസിഡന്‍റ് ഡോക്ടര്‍ രഘുനന്ദനന്‍ നായര്‍ സി.പി. നാസര്‍ സാക്കിക്ക് കൈമാറി സപ്ളിമെന്‍റിന്‍െറ പ്രകാശനം നിര്‍വഹിച്ചു. ‘മാധ്യമം’ റീജനല്‍ കോഓഡിനേറ്റര്‍ എ.ആര്‍.ബി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹസ്ബുല്ല ഹാജി, അനില്‍ ഉഴമലയ്ക്കല്‍, ജിതേഷ് പുനത്തില്‍, സുനില്‍, മുഹമ്മദ് വൈലത്തൂര്‍, ബേബി മോഹന്‍ (നസീം സൂര്‍), സത്യന്‍ (ഷംസ് ജഅലാന്‍), നാസര്‍ (ഇന്ത്യന്‍ സ്കൂള്‍), ഉദയന്‍, ശ്രീധര്‍ ബാബു, സുരേഷ് (ഗുരുകൃപ), അന്‍സാര്‍ മൗലവി, ‘ഗള്‍ഫ് മാധ്യമം’ ബിസിനസ് ഡെവലപ്മെന്‍റ് മാനേജര്‍ ഷൈജു സലാഹുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഷൈജു വിളയില്‍, പ്രകാശ് കോഴിക്കോട് എന്നിവര്‍ ഗാനം ആലപിച്ചു. ‘ഗള്‍ഫ് മാധ്യമം’ സൂര്‍ ബ്യൂറോ ചീഫ് ജലീല്‍ പയ്യോളി സ്വാഗതവും ഓര്‍ഗനൈസര്‍ പി.കെ. അബ്ബാസ് നന്ദിയും പറഞ്ഞു. സൂറിന്‍െറ ചരിത്രവും വര്‍ത്തമാനവും വിനോദസഞ്ചാരവുമടക്കം വിവിധ മേഖലകളെ കുറിച്ച് അറിവുപകരുന്നതാണ് എട്ടുപേജുള്ള സപ്ളിമെന്‍റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.