മസ്കത്ത്: എണ്ണവിലയിടിവ് മൂലമുള്ള വരുമാനനഷ്ടം രാജ്യത്തിന്‍െറ സാമ്പത്തികഘടനയെ ബാധിച്ചതായും പൊതുചെലവ് കുറച്ചും എണ്ണയിതര വരുമാനം വര്‍ധിപ്പിച്ചും ഈ പ്രതിസന്ധി മറികടക്കണമെന്ന് സര്‍ക്കാര്‍ ഉന്നതതല സമിതി യോഗത്തിന്‍െറ നിര്‍ദേശം.
സാമ്പത്തിക വളര്‍ച്ചയെ ഉദ്ധീപിപ്പിക്കുന്നതിനായി കര്‍ശനമായ നടപടികള്‍ കൈക്കൊള്ളേണ്ടതുണ്ടെന്നും ധനകാര്യമന്ത്രി ദാര്‍വിഷ് ബിന്‍ ഇസ്മായില്‍ അല്‍ ബലൂഷിയുടെ അധ്യക്ഷതയില്‍ നടന്ന ഫിനാന്‍ഷ്യല്‍ അഫയേഴ്സ് ആന്‍ഡ് എനര്‍ജി റിസോഴ്സസ് കൗണ്‍സില്‍ യോഗം വിലയിരുത്തി. ബജറ്റിലെ തീരുമാനങ്ങളും അവയുടെ നടപ്പാക്കലും കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്തു. ഈ വര്‍ഷമാദ്യം ബജറ്റ് തയാറാക്കുമ്പോള്‍ എണ്ണവില ശരാശരി 45 ഡോളര്‍ എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, കഴിഞ്ഞ ഏഴുമാസങ്ങളിലായി ബാരലിന് ശരാശരി 36 ഡോളര്‍ എന്ന കണക്കിനാണ് ലഭിച്ചതെന്ന് കൗണ്‍സില്‍ യോഗം വിലയിരുത്തി. പൊതുചെലവ് കുറച്ച് എണ്ണയിതര വരുമാനം വര്‍ധിപ്പിക്കേണ്ടതിന്‍െറ അനിവാര്യതയിലേക്കാണ് നിലവിലെ രാജ്യത്തിന്‍െറ ധനകാര്യ സൂചികകള്‍ വിരല്‍ചൂണ്ടുന്നത്.
വരുമാന വൈവിധ്യവത്കരണം, പൊതുചെലവിലെ നിയന്ത്രണം, സാമ്പത്തികമേഖലയുടെ വളര്‍ച്ച, സാമൂഹിക, സാമ്പത്തിക പ്രാധാന്യമുള്ളതും വികസനാത്മകവുമായ പദ്ധതികള്‍ക്ക് മുന്‍തൂക്കം എന്നിങ്ങനെയുള്ള ബജറ്റിലെ നിര്‍ദേശങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കും.
ഈ വര്‍ഷം ബജറ്റ് തയാറാക്കുമ്പോള്‍ മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 13 ശതമാനമായ 3.3 ശതകോടി റിയാലായിരുന്നു പ്രതീക്ഷിത ബജറ്റ് കമ്മി. എന്നാല്‍, വര്‍ഷത്തിന്‍െറ ആദ്യ അഞ്ചുമാസങ്ങളില്‍തന്നെ കമ്മി 2.540 ശതകോടി റിയാലായി ഉയര്‍ന്നിട്ടുണ്ട്. എണ്ണയില്‍നിന്നുള്ള വരുമാനത്തില്‍ ആദ്യ അഞ്ചുമാസ കാലയളവില്‍ 44.7 ശതമാനത്തിന്‍െറ കുറവാണുണ്ടായത്. സര്‍ക്കാറിന്‍െറ വരുമാനം ഈ വര്‍ഷം 25.9 ശതമാനം കുറയുമെന്നാണ് സെന്‍ട്രല്‍ ബാങ്ക് ഒമാന്‍െറ റിപ്പോര്‍ട്ട്.
കഴിഞ്ഞവര്‍ഷം 11,600 ദശലക്ഷം റിയാലായിരുന്ന വരുമാനം ഈ വര്‍ഷം 800 ദശലക്ഷം റിയാലായാണ് കുറഞ്ഞത്. കഴിഞ്ഞവര്‍ഷം 14,100 ദശലക്ഷം റിയാലായിരുന്ന ചെലവ്, ഇക്കുറി 15.6 ശതമാനം കുറഞ്ഞ് 11,900 ദശലക്ഷം റിയാലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.