ക്രൂ​ഡോ​യി​ൽ ഉ​ൽ​പാ​ദ​ന നി​യ​ന്ത്ര​ണം തു​ട​ർ​ന്നേ​ക്കും

മസ്കത്ത്: ക്രൂഡോയിൽ ഉൽപാദന നിയന്ത്രണം ജൂണിന് ശേഷവും തുടർന്നേക്കും. വിപണിയിലേക്കുള്ള ക്രൂഡോയിലിെൻറ വരവു കുറച്ച് വില ഉയർത്തുക ലക്ഷ്യമിട്ട് കഴിഞ്ഞ ജനുവരി മുതൽ ആറുമാസ കാലയളവിലേക്ക് ഉൽപാദനനിയന്ത്രണത്തിന് ഒപെക്- ഒപെക് ഇതര രാഷ്ട്രങ്ങൾ ധാരണയിലെത്തിയിരുന്നു. 
നിയന്ത്രണം ആറു മാസം പിന്നിടുന്ന ജൂണിന് ശേഷവും തുടരാൻ അബൂദബിയിൽ നടന്ന ഉൽപാദക രാഷ്ട്രങ്ങളുടെ യോഗത്തിൽ പ്രാഥമിക ധാരണയായതായി ബ്ലൂംബർഗ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ അഞ്ചുവർഷ കാലയളവിലെ ശരാശരി കണക്കെടുക്കുേമ്പാൾ ക്രൂഡോയിൽ ഉൽപാദനം എക്കാലത്തെയും ഉയർന്ന തോതിലാണ്. ഉൽപാദനം അഞ്ചുവർഷത്തെ ശരാശരിയിലും താഴെ എത്തിക്കുകയെന്ന ലക്ഷ്യം നിയന്ത്രണം ആരംഭിച്ച് മൂന്നുവർഷം പിന്നിട്ടിട്ടും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. വിപണിയിൽ ക്രൂഡോയിൽ ശേഖരം ഉയർന്ന തോതിലാണെന്നും ഇത് വിലയിലെ ചാഞ്ചാട്ടത്തിന് വഴിവെക്കുന്നതായും സൗദി ഉൗർജ-വ്യവസായ മന്ത്രി ഖാലിദ് അൽ ഫാലിഹ് ബ്ലൂം ബർഗ് ന്യൂസിനോട് പറഞ്ഞു. എല്ലാ പങ്കാളി രാഷ്ട്രങ്ങളും ഉയർന്ന പ്രതിബദ്ധതയോടെയാണ് ഉൽപാദന നിയന്ത്രണത്തിൽ പങ്കാളികളായത്. എന്നിട്ടും അഞ്ചുവർഷ ശരാശരിയിലും താഴെ എന്ന തോതിലേക്ക് ഉൽപാദനത്തെ എത്തിക്കാൻ സാധിച്ചില്ല. ലക്ഷ്യം ൈകവരിക്കുന്നതിനായി നിയന്ത്രണം തുടരാൻ രാഷ്ട്രങ്ങൾ പ്രാഥമിക ധാരണയിൽ എത്തിയിട്ടുണ്ട്. 
കൂടുതൽ ചർച്ചകൾക്ക് ശേഷമാകും ഇക്കാര്യത്തിൽ സമവായത്തിൽ എത്തുകയുള്ളൂെവന്നുപറഞ്ഞ അൽ ഫാലിഹ് അടുത്ത ആറു മാസത്തേക്കുകൂടി നിയന്ത്രണം തുടരണെമന്നില്ലെന്നും പറഞ്ഞു. ഏതൊക്കെ രാഷ്ട്രങ്ങൾ യോഗത്തിൽ പെങ്കടുത്തുവെന്ന് വ്യക്തമാക്കാനും അൽ ഫാലിഹ് തയാറായില്ല.  ജനുവരിയിൽ വിലനിയന്ത്രണം നിലവിൽ വന്നശേഷം ബ്രെൻറ് ക്രൂഡിെൻറ വിലയിൽ 14 ശതമാനത്തിെൻറ വർധന ഉണ്ടായിട്ടുണ്ട്. കഴിഞ്ഞദിവസം അബൂദബിയിൽ നടന്ന യോഗത്തിൽ ഗൾഫ് സഹകരണ കൗൺസിൽ രാഷ്ട്രങ്ങൾ ഉൽപാദന നിയന്ത്രണം നീട്ടുന്നതിൽ അനുകൂല തീരുമാനമെടുത്തതായി ഒമാൻ എണ്ണ, പ്രകൃതി വാതക മന്ത്രി മുഹമ്മദ് അൽ റൂംഹിയും പറഞ്ഞു. 
ഒപെക് രാഷ്ട്രങ്ങളായ ഇറാനും വെനിസ്വലയും ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് പുലർത്തുന്നതെന്നും റൂംഹി കൂട്ടിച്ചേർത്തു. റഷ്യയും ഒപെക് രാഷ്ട്രങ്ങളുമായി ഇതുവരെ വിഷയത്തിൽ അന്തിമധാരണയിലെത്തിയിട്ടില്ലെങ്കിലും അനുകൂല നിലപാട് എടുക്കാൻ തന്നെയാണ് സാധ്യതയെന്നും റിപ്പോർട്ട് പറയുന്നു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.