ഇന്ത്യന്‍ സര്‍വിസ്: ചര്‍ച്ചകള്‍  പുരോഗമിക്കുന്നതായി സലാം എയര്‍

മസ്കത്ത്: ഇന്ത്യയിലേക്ക് സര്‍വിസ് ആരംഭിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് സലാം എയര്‍ സി.ഇ.ഒ ഫ്രാന്‍ങ്കോയിസ് ബ്യൂട്ട്ലിയെര്‍. ഡിസംബറില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ആഴ്ചയിലുള്ള വിമാന സര്‍വിസുകളിലെ സീറ്റുകള്‍ വര്‍ധിപ്പിച്ചിരുന്നു. 21,145 സീറ്റുകള്‍ ഉള്ളത് 27,405 ആയാണ് വര്‍ധിപ്പിച്ചത്. 
അധിക സീറ്റുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയും ഇന്ത്യന്‍ വ്യോമയാന അധികൃതരും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. അധിക സീറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 6258 അധിക സീറ്റുകള്‍ ലഭിക്കുന്ന പക്ഷം അത് ഒമാന്‍ എയറിനും സലാം എയറിനുമായി ലഭിക്കുമെന്നും സി.ഇ.ഒ അറിയിച്ചു. ഇന്ത്യയിലെ ഏതൊക്കെ വിമാനത്താവളങ്ങളിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ സാധിക്കുമെന്നതു സംബന്ധിച്ച് നിലവില്‍ ഉറപ്പുപറയാന്‍ കഴിയില്ളെന്നും അദ്ദേഹം പറഞ്ഞു. 
ഈ മാസം 30ന് സലാലയിലേക്കാണ് സലാം എയര്‍ സര്‍വിസ് ആരംഭിക്കുന്നത്. സലാലയിലേക്ക് 11 റിയാല്‍ മുതലുള്ള ടിക്കറ്റുകളാണ് സലാം എയര്‍ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 15 മുതല്‍ ദുബൈയിലേക്കും സര്‍വിസ് തുടങ്ങും. 16.6 റിയാല്‍ മുതലാണ് ദുബൈക്കുള്ള നിരക്ക്. ലൈറ്റ്, ഫ്രന്‍ഡ്ലി, ഫ്ളക്സി വിഭാഗങ്ങളിലായാണ് സലാം എയര്‍ ടിക്കറ്റുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ജിദ്ദയിലേക്കാകും രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസ്. 
മൂന്നു വിമാനങ്ങളാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. രണ്ടാമത്തെ വിമാനത്തിന്‍െറ സീറ്റുകള്‍ തയാറാക്കുന്നതും മറ്റുമായ ജോലികള്‍ പുരോഗമിക്കുകയാണെന്നും വൈകാതെ ഇത് മസ്കത്തിലത്തെുമെന്നും സി.ഇ.ഒ അറിയിച്ചു. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.