മസ്കത്ത്: എണ്ണയിതര സമ്പദ്വ്യവസ്ഥ ലക്ഷ്യമിട്ടുള്ള ഒമാെൻറ പദ്ധതികളിൽ പ്രധാനപ്പെട്ട എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിെൻറ (ഒ.സി.ഇ.സി) നിർമാണം അതിവേഗം പുരോഗമിക്കുന്നു. അടുത്തവർഷം ജൂണോടെ പദ്ധതിയുടെ രണ്ടാംഘട്ടത്തിെൻറ പൂർത്തീകരണമാണ് ലക്ഷ്യമിടുന്നതെന്ന് വ്യവസായ വാണിജ്യമന്ത്രിയും ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനി(ഒംറാൻ) ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. അലി ബിൻ മസൂദ് അൽ സുനൈദി അറിയിച്ചു.
പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയ മന്ത്രിക്ക് ഒപ്പം ഒംറാൻ ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ പീറ്റർ വാലിച്വനോസ്കി, ഒ.സി.ഇ.സി ചീഫ് പ്രൊജക്ട് ഒാഫിസർ എനജിനീയർ സൈദ് അൽ ഖാസ്മി എന്നിവർ ഉണ്ടായിരുന്നു. പ്രൗഢഗംഭീരമായ കൺവെൻഷൻ സെൻററാണ് രണ്ടാം ഘട്ടത്തിെൻറ പ്രധാന ഭാഗം. 3200 പേർക്ക് ഇരിപ്പിട സൗകര്യമുള്ള മൾട്ടിപർപ്പസ് ഒാഡിറ്റോറിയം അടക്കമുള്ളതാണ് ഇത്. രണ്ടു വലിയ ബാൾ റൂമുകളോടുകൂടിയ ബാങ്ക്വറ്റ് ബിൽഡിങ് ആണ് മറ്റൊരു ആകർഷണീയത. 450 പേർക്ക് ഇരിക്കാവുന്ന തിയറ്റർ. നിരവധി മീറ്റിങ് റൂമുകൾ, സെൻട്രൽ ഫുഡ്കോർട്ട് എന്നിവയും ഇതിെൻറ ഭാഗമാണ്. അവസാന ഘട്ട നിർമാണ ജോലികളും ഫിനിഷിങ് വർക്കുകളും മാത്രമാണ് ഇനി ബാക്കിയുള്ളത്. നിർമാണം പുരോഗമിക്കുന്ന മുറക്ക് ബുക്കിങ്ങുകൾ ആരംഭിക്കാനാണ് പദ്ധതി. സെൻററിെൻറ ആദ്യ ഘട്ടം കഴിഞ്ഞവർഷം ഒക്ടോബറിൽ സഞ്ചാരികൾക്കായി തുറന്നുകൊടുത്തിരുന്നു. ഇതിന് ശേഷം 55 പ്രാദേശികവും അന്തർദേശീയവുമായ പരിപാടികൾ ഇവിടെ നടത്തി. 2020ലെ ആേഗാള കാൻസർ കോൺഗ്രസിന് ആതിഥേയത്വം വഹിക്കാനുള്ള അവകാശം നേടിയെടുത്തതും ശ്രദ്ധേയ നേട്ടമാണ്. മസ്കത്ത് വിമാനത്താവളത്തിൽനിന്ന് നാലു കിലോമീറ്റർ മാത്രം അകലെയുള്ള മദീനത്തുൽ ഇർഫാനിൽ 1.6 ദശലക്ഷം സ്ക്വയർ സ്ഥലത്തായാണ് പദ്ധതിയുടെ ആദ്യഘട്ടം പൂർത്തീകരിച്ചിരിക്കുന്നത്. നാലു ഹോട്ടലുകളും മൊത്തം പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. ഇതിൽ രണ്ടെണ്ണത്തിെൻറ നിർമാണം നടക്കുന്നു. ഒരു ഷോപ്പിങ് മാളും വാണിജ്യ ബിസിനസ് പാർക്കും പദ്ധതിയുടെ ഭാഗമായി ആലോചനയിലുണ്ട്. ക്രൗൺപ്ലാസ, ജെ.ഡബ്ല്യു മാരിയറ്റ് ഹോട്ടലുകളാണ് നിർമാണം പുരോഗമിക്കുന്നത്. ഇതിൽ 296 മുറികളുള്ള ക്രൗൺപ്ലാസ ഇൗ വർഷം ഒക്ടോബറിൽ അതിഥികൾക്കായി തുറന്നുകൊടുക്കും. ഒൗദ്യോഗിക ഉദ്ഘാടനം പിന്നീടായിരിക്കും. 304 മുറികളോടെയുള്ള ജെ.ഡബ്ല്യു മാരിയറ്റ് അടുത്ത വർഷം ജൂണിലായിരിക്കും ഉദ്ഘാടനം ചെയ്യുക. ആഗോള സമ്മേളനങ്ങൾ, കോൺഫറൻസുകൾ, പ്രദർശനങ്ങൾ എന്നിവ ഒമാനിലേക്ക് കൂടുതലായി ആകർഷിക്കുക ലക്ഷ്യമിട്ടാണ് എക്സിബിഷൻ ആൻറ് കൺവെൻഷൻ സെൻറർ രൂപകൽപന ചെയ്തിരിക്കുന്നെതന്ന് ഒ.സി.ഇ.സി ചീഫ് പ്രോജക്ട് ഒാഫിസർ എൻജിനീയർ സൈദ് അൽ ഖാസ്മി പറഞ്ഞു. നിർമാണം പൂർത്തിയാകുന്നതോടെ ആഗോള സമ്മേളനങ്ങൾക്കും പ്രദർശനങ്ങൾക്കും കൂടുതലായി ആതിഥേയത്വം വഹിക്കാൻ ഒമാന് സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.