സൂർ: സംസ്കൃതി യോഗയുടെയും ഒമാൻ കായിക മന്ത്രാലയത്തിെൻറയും സംയുക്ത ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനാഘോഷം നടന്നു.
സൂർ യൂത്ത് സെൻററിൽ നടന്ന പരിപാടിയിൽ 600 ഓളം പേർ പങ്കെടുത്തു. അധ്യക്ഷൻ പ്രേംജിയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രോഗ്രാം കൺവീനർ സജിത്ത് കരിമ്പിൽ അതിഥികളെ സ്വാഗതം ചെയ്തു. ഹേമന്ത്സിങ് നന്ദിയും പ്രകാശിപ്പിച്ചു.
വിശിഷ്ടാതിഥികളായി പങ്കെടുത്ത മജ്ലിസുശൂറ അംഗം ശൈഖ് സെയ്ദ് അൽ സനാനിയും വഹീബ് ഉമർ അൽ ഗെയ്ലാനി (സൂർ ക്ലബ്), ഒമിഫ്കോ സി.ഇ.ഒ എസ്.ജി ഗഡ്ഗരി, ജി.കെ് പിള്ള (ബി.ഇ.സി), ഇന്ത്യൻ എംബസി കോൺസുലാർ ഏ
ജൻറ് ഡോക്ടർ ശർമ്മ എന്നിവർ സംസാരിച്ചു.
സലാല: ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ ആഭിമുഖ്യത്തിൽ ആർട്ട് ഒാഫ് ലിവിങ്ങുമായി സഹകരിച്ച് അന്തർ ദേശീയ യോഗ ദിനം ആഘോഷിച്ചു.
ക്ലബ് ഹാളിൽ നടന്ന ദിനാചരണം മൻപ്രീത് സിങ് ഉദ്ഘാടനം ചെയ്തു.
പി.ആർ. ശ്രീകുമാർ സ്വാഗതവും രാജേഷ്കുമാർ നന്ദിയും പറഞ്ഞു.
യോഗ പരിശീലനത്തിൽ നിരവധി പേർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.