മസ്കത്ത്: വിദേശതൊഴിലാളികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ വിലക്ക് കാലാവധി പിന്നിടുേമ്പാൾ പുരവലോകനം ചെയ്യും. ജനുവരി 25നാണ് 87 തസ്തികകളിൽ വിദേശികളെ പുതുതായി ജോലിക്ക് എടുക്കുന്നത് താൽക്കാലികമായി വിലക്കി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്. ആറുമാസത്തേക്കാണ് നിരോധനം നിലവിലുള്ളത്. വിദേശ തൊഴിലാളികളുടെ എണ്ണം കുതിച്ചുയർന്നതാണ് പുതിയ വിസ അനുവദിക്കുന്നത് നിർത്തിവെക്കാൻ മാനവ വിഭവശേഷി മന്ത്രാലയത്തെ നിർബന്ധിതരാക്കിയതെന്ന് മന്ത്രാലയം പ്ലാനിങ് ആൻഡ് ഡെവലപ്മെൻറ് വിഭാഗം ഡയറക്ടർ ജനറൽ സാലിം അൽ ഹദ്റമി പറഞ്ഞു. തൊഴിൽ വിപണിയെ ക്രമപ്പെടുത്തുന്നതിനൊപ്പം സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാക്കുകയും ലക്ഷ്യമാണ്.
നിരോധനം വഴി ലഭ്യമാകുന്ന തൊഴിലവസരങ്ങൾ സ്വദേശികൾക്കാകും ലഭിക്കുക. വിസ നിരോധനം സംബന്ധിച്ച തീരുമാനം ഒാരോ ആറുമാസം കൂടുേമ്പാഴും പുനരവലോകനം ചെയ്യും. തൊഴിൽ വിപണിയുടെ അവസ്ഥ സംബന്ധിച്ച് വിശദ പഠനത്തിന് ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുകയെന്നും സാലിം അൽ ഹദ്റമിയെ ഉദ്ധരിച്ച് ടൈംസ് ഒാഫ് ഒമാൻ റിപ്പോർട്ട് ചെയ്തു.
െഎ.ടി, മീഡിയ, എയർട്രാഫിക്, എൻജിനീയറിങ്, അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ടെക്നീഷ്യൻസ്, ഇൻഷുറൻസ്, മാർക്കറ്റിങ് ആൻഡ് സെയിൽസ്, അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച്.ആർ തുടങ്ങിയ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലാണ് ജനുവരിയിൽ വിലക്ക് ഏർപ്പെടുത്തിയത്. മലയാളികൾ കൂടുതലായി ജോലി ചെയ്യുന്ന മെയില്‍ നഴ്സ്, ഫാര്‍മസിസ്റ്റ് അസിസ്റ്റൻറ്, ആര്‍ക്കിടെക്ട്, സിവിൽ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ തുടങ്ങിയ തസ്തികകൾ പട്ടികയിലുണ്ട്. പുതുതായി ഈ മേഖലകളിൽ തൊഴിൽ തേടുന്നവർക്ക് തിരിച്ചടിയാകുന്നതാണ് ഒമാൻ സർക്കാറിെൻറ തീരുമാനം.
ക്ലീനർ, നിർമാണ തൊഴിലാളി, ആശാരി തുടങ്ങിയ തസ്തികകളില്‍ 2013 അവസാനം ഒമാൻ വിസ നിരോധം ഏർപ്പെടുത്തിയിരുന്നു. ഇത് ഒാരോ ആറുമാസം കൂടുേമ്പാഴും പുതുക്കുകയാണ് ഇപ്പോൾ ചെയ്തുവരുന്നത്. സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ 25,000 തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുമെന്ന് കഴിഞ്ഞ ഒക്േടാബറിൽ മന്ത്രിസഭാ കൗൺസിൽ പ്രഖ്യാപിച്ചിരുന്നു.
ഇതിെൻറ ഭാഗമായി കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി അഞ്ചുവരെ ഒമ്പതിനായിരത്തിലധികം സ്വദേശികൾക്ക് വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ ലഭ്യമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.