മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിലെ വിവിധ വിലായത്തുകളിൽ സേവന വികസന പദ്ധതികൾ നടപ്പാക്കുന്നതിനുള്ള നിരവധി കരാറുകളിൽ ഒപ്പുവെച്ചു. വടക്കൻ ബാത്തിന മുനിസിപ്പാലിറ്റിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഗവർണർ ശൈഖ് സൈഫ് ബിൻ ഹാമിർ അൽമാലിക് അൽഷെഹി 24 ദശലക്ഷം റിയാലിന്റെ കരാറിൽ ഒപ്പിട്ടു. വിവിധ വിലായത്തുകളിൽ നിരവധി സംയോജിത വാണിജ്യ പാർപ്പിട പദ്ധതികൾ ഒരുക്കുക, പർവത പ്രദേശങ്ങളിൽ റോഡുകൾ നിർമിക്കുക, ഗവർണറേറ്റുകളിലെ തെരുവുകളും സർവിസ് റോഡുകളും പുനരുദ്ധരിക്കുക തുടങ്ങിയ വ്യത്യസ്ത പദ്ധതികളാണ് കരാറിൽ ഉൾപ്പെട്ടിരിക്കുന്നത്. വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ സുലൈമാൻ ബിൻ ഹമദ് അൽ സുനൈദി, സുഹാർ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ എൻജിനീയർ സലീം ബിൻ മുഹമ്മദ് അൽ കിണ്ടി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.