Representation image


വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ൽ സ്വ​ദേ​ശി​വ​ത്ക​ര​ണം ശ​ക്തം

മ​സ്ക​ത്ത്: വ്യവ​സാ​യി​ക മേ​ഖ​ല​യി​ലെ ​സ്വ​ദേ​ശി​വ​ത്ക​ര​ണ​ത്തി​ൽ മി​ക​ച്ച മു​ന്നേ​റ്റം. ഈ ​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ ന​വം​ബ​ർ​വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം ല​ക്ഷ്യ​മി​ട്ട​തി​നേ​ക്കാ​ൾ അ​ഞ്ചു ശ​ത​മാ​ന​ത്തി​ല​ധി​ക​മാ​ണ് ഈ ​മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണ​ തോ​ത്. ഈ ​കാ​ല​യ​ള​വി​ൽ 1145 പു​രു​ഷ​ന്മാ​രും 563 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മൊ​ത്തം 1708 ഒ​മാ​നി​ക​ൾ​ക്ക് ജോ​ലി ല​ഭി​ച്ചു. ഈ ​മേ​ഖ​ല​യി​ലെ മൊ​ത്തം ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം 30,993 ആ​യി.

ഈ ​വ​ർ​ഷം 1000 ഒ​മാ​നി​ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ല​ക്ഷ്യം കൈ​വ​രി​ക്കു​ക മാ​ത്ര​മ​ല്ല, അ​ഞ്ചു ശ​ത​മാ​ന​ത്തി​ല​ധി​കം എ​ത്തു​ക​യും ചെ​യ്തു. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സാ​ങ്കേ​തി​ക​വും സ്പെ​ഷ​ലൈ​സേ​ഷ​നും പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ചെ​ലു​ത്തു​മെ​ന്ന് വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​ത്തി​ലെ ഇ​ൻ​ഡ​സ്ട്രി​യ​ൽ സ്ട്രാ​റ്റ​ജി ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ ആ​ൻ​ഡ് ഇ​വാ​ലു​വേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്‍റ് ഡ​യ​റ​ക്ട​റും എം​പ്ലോ​യ്‌​മെ​ന്‍റ് ഫ​യ​ൽ ടീം ​മേ​ധാ​വി​യു​മാ​യ ഡോ. ​അ​ഹ​മ്മ​ദ് ബി​ൻ ഖ​ൽ​ഫാ​ൻ അ​ൽ ബ​ദാ​വി ഊ​ന്നി​പ്പ​റ​ഞ്ഞു.

ഈ ​പു​രോ​ഗ​തി രാ​ജ​കീ​യ അം​ഗീ​കാ​ര​ത്തോ​ടെ ഈ ​വ​ർ​ഷ​ത്തി​ന്റെ മ​ധ്യ​ത്തി​ൽ ആ​രം​ഭി​ച്ച ഒ​മാ​ന്‍റെ വ്യവ​സാ​യി​ക ത​ന്ത്രം 2040മാ​യി യോ​ജി​ക്കു​ന്നു. 125 സം​രം​ഭ​ങ്ങ​ൾ വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ​വു​മാ​യി നേ​രി​ട്ട് ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഈ ​ത​ന്ത്രം ഇ​തി​ന​കം ന​ല്ല ഫ​ല​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള 140 സം​രം​ഭ​ങ്ങ​ൾ മ​റ്റ് അ​ധി​കാ​രി​ക​ൾ ന​ട​പ്പാ​ക്കും.

അ​തേ​സ​മ​യം, വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ശ​ക്ത​മാ​ക്കൊ​നൊ​രു​ങ്ങു​ക​യാ​ണ്​ ഒ​മാ​ൻ. ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്, ക​മ്മ്യൂ​ണിക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ൽ ​ഒ​മാ​നി​വ​ത്​​ക​ര​ണം അ​ടു​ത്ത വ​ർ​ഷം ജ​നു​വ​രി​യോ​ടെ ന​ട​പ്പാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്നു​ണ്ട്.

ഒ​മാ​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി മ​ന്ത്രാ​ല​യം പ്ര​ത്യേ​ക ജോ​ലി​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന് ഗ​താ​ഗ​ത, വാ​ർ​ത്ത, വി​നി​മ​യ, വി​വ​ര സാ​​​​ങ്കേ​തി​ക മ​ന്ത്രി എ​ൻ​ജി​നീ​യ​ർ സ​ഈ​ദ ബി​ൻ ഹ​മൂ​ദ് അ​ൽ മാ​വാ​ലി അ​റി​യി​ച്ചി​രു​ന്നു.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം 2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച് 2027 അ​വ​സാ​നം​വ​രെ തു​ട​രും. ഇ​തി​നാ​യി ഓ​രോ വ​ർ​ഷ​ത്തേ​ക്കു​മു​ള്ള ല​ക്ഷ്യ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. ട്രാ​ൻ​സ്പോ​ർ​ട്ട്, ലോ​ജി​സ്റ്റി​ക്സ് മേ​ഖ​ല​യു​ടെ പ്രാ​രം​ഭ സ്വ​ദേ​ശി​വ​ത്​​ക​ര​ണ നി​ര​ക്കു​ക​ൾ 2025 മു​ത​ൽ 20ശ​ത​മാ​നം മു​ത​ൽ 50 ശ​ത​മാ​നം വരെ ആ​യി​രി​ക്കും, ക്ര​മേ​ണ ഇ​ത്​ നൂ​റു​ശ​ത​മാ​നം​വ​രെ എ​ത്തി​ക്കും.

Tags:    
News Summary - Indigenization is strong in the industrial sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.