സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത്​ 2.75 ലക്ഷം സ്വദേശികൾ

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ക​ഴി​ഞ്ഞ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​​മ്പോ​ൾ ഈ ​വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ​പാ​ദ​ത്തി​ൽ 8.1 ശ​ത​മാ​നം വ​ർ​ധി​ച്ച് 2,75,529 ആ​യ​താ​യി ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. ദേ​ശി​യ സ്ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കി​ലാ​ണ്​ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഒ​മാ​നി തൊ​ഴി​ലാ​ളി​ക​ളു​ടെ ഏ​റ്റ​വും ഉ​യ​ർ​ന്ന ശ​ത​മാ​നം (31.5) മ​സ്‌​ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​ക്കാ​ല​യ​ള​വി​ൽ 85,053 തൊ​ഴി​ലാ​ളി​ക​ളാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ൽ ഈ ​വ​ർ​ഷ​മി​ത് 86,871 ആ​യി ഉ​യ​ർ​ന്നു. 1,818 തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ധ​ന​വാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ട​ക്ക​ൻ ബാ​ത്തി​ന 49,022, ദാ​ഖി​ലി​യ 35,703, തെ​ക്ക​ൻ ബാ​ത്തി​ന 26,651, ദോ​ഫാ​ർ 19,061 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റ്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ ജോ​ലി ​ചെ​യ്യു​ന്ന ഒ​മാ​നി​ക​ളി​ൽ 1,34,182 ആ​ളു​ക​ൾ (48.7 ശ​ത​മാ​നം) 325-500 റി​യാ​ൽ നി​ര​ക്കി​ൽ വേ​ത​നം കൈ​പ്പ​റ്റു​ന്ന​വ​രാ​ണ്. 50,848 ആ​ളു​ക​ൾ 400-500 റി​യാ​ലി​നി​ട​യി​ലും ​ശ​മ്പ​ളം മേ​ടി​ക്കു​ന്ന​വ​രാ​ണെ​ന്ന്​ ദേ​ശീ​യ സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. 500 -600 നും ​ഇ​ട​യി​ൽ വേ​ത​നം ല​ഭി​ച്ച സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 34,748 ആ​ണ്. 21,543 ആ​ളു​ക​ൾ 600-700 റി​യാ​ലി​നി​ട​യി​ലും ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന​വ​രാ​ണ്.

700 -1,000 റി​യാ​ലി​നി​ട​യി​ൽ 33,166 ആ​ളു​ക​ളും 1000-2000 റി​യാ​ലി​ന​ട​യി​ൽ 34,456പേ​രും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്ന്​ വേ​ത​നം കൈ​പ്പ​റ്റു​ന്നു​ണ്ട്. ര​ണ്ടാ​യി​ര​വും അ​തി​ന്​ മു​ക​ളി​ലും വേ​ത​നം സ്വീ​ക​രി​ക്കു​ന്ന​വ​ർ 17,378 ആ​ളു​ക​ളാ​ണെ​ന്നും സ്ഥി​തി വി​വ​ര​കേ​ന്ദ്ര​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. കൂ​ടു​ത​ൽ സ്വ​ദേ​ശി​ക​ളും നി​ർ​മാ​ണ മേ​ഖ​ല​യി​ലാ​ണ്​ ജോ​ലി​ ​ചെ​യ്യു​ന്ന​ത്. 53,426 ആ​ളു​ക​ളാ​ണ്​ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 

Tags:    
News Summary - 2.75 lakh natives are employed in the private sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.