മസ്കത്ത്: സുൽത്താനേറ്റിലേക്ക് വിദേശ നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ മലയാളികളുൾപ്പെടെ 60 ലധികം രാജ്യങ്ങളിൽ നിന്നുള്ള 3,433പേർക്ക് ദീർഘകാല വിസ നൽകി. കഴിഞ്ഞ ഡിസംബർ അവസാനംവരെയാണ് ഇത്തരം വിസ നൽകിയതെന്ന് വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം അധികൃതർ അറിയിച്ചു. മന്ത്രാലായത്തിന്റെ ഈ വർഷത്തെ പദ്ധതികൾ അവലോകനം ചെയ്യുന്നതിനുള്ള വാർഷിക മാധ്യമ യോഗത്തിലാണ് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്.
ആഭ്യന്തര ഉല്പന്നങ്ങളുടെ വളര്‍ച്ചക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി വിദേശി നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനായാണ് ദീര്‍ഘകാല വിസ ആരംഭിച്ചത്. ദീര്‍ഘകാല വിസ ലഭിക്കാന്‍ 2021 ഒക്ടോബര്‍ മുതല്‍ മന്ത്രാലയത്തിന്റെ പോര്‍ട്ടല്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയിരുന്നു.
അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസകളാണ് ഒമാന്‍ അനുവദിക്കുന്നത്. ഇതിനകം നിരവധി മലയാളി പ്രവാസികൾക്കും ദീർഘകാലവിസ ലഭിച്ചിട്ടുണ്ട്. ഒമാനിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, തദ്ദേശ ഉൽപന്നങ്ങൾക്ക് കൂടുതൽ സാധ്യത നൽകുക, ഒമാന്റെ സാമ്പത്തികഘടനയെ ശക്തിപ്പെടുത്തുക, നിക്ഷേപത്തിൽ ഗുണപരത ഉറപ്പുവരുത്തുക തുടങ്ങിയവയിലൂടെ നിർണായക നീക്കങ്ങൾ നടത്തുന്ന പ്രമുഖ നിക്ഷേപകരെയാണ് ഇങ്ങനെ ദീർഘകാല താമസാനുമതിക്ക് പരിഗണിക്കുക.
നിബന്ധനങ്ങൾക്ക് വിധേയമായി അഞ്ച്, 10 വർഷ കാലത്തേക്കായിരിക്കും താമസാനുമതി നൽകുക. യു.എ.ഇയിലെ ഗോൾഡൻ വിസ പദ്ധതിക്ക് സമാനമായാണ് ഒമാൻ നിക്ഷേപകരെ ആകർഷിക്കാനുള്ള ദീർഘകാല വിസ പദ്ധതിക്ക് തുടക്കമിട്ടത്.
പത്ത്വർഷത്തേക്ക് താമസ അനുമതി ലഭിക്കാനുള്ള നിബന്ധനകൾ: എൽ.എൽ.സി കമ്പനിയിലോ ജോയൻറ് സ്റ്റോക്ക് കമ്പനിയിലോ അഞ്ച് ലക്ഷം റിയാൽ നിക്ഷേപമുണ്ടായിരിക്കുക, അല്ലെങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെന്റ് ബോണ്ട്, അല്ലെങ്കിൽ 50 ഒമാനികൾ ജോലി ചെയ്യുന്ന കമ്പനി ഉണ്ടായിരിക്കുക, അല്ലെങ്കിൽ അഞ്ച് ലക്ഷം റിയാൽ മൂല്യത്തിൽ കുറയാത്ത ഭവന യൂനിറ്റ് വാങ്ങുക
അഞ്ച് വർഷത്തേക്ക് താമസ അനുമതി ലഭിക്കാനുള്ള നിബന്ധനകൾ: രണ്ടര ലക്ഷം റിയാലിൽ കുറയാത്ത നിക്ഷേപമുണ്ടായിരിക്കുക. അല്ലെങ്കിൽ ഇതേ മൂല്യത്തിലുള്ള ഗവൺമെന്റ് ബോണ്ട്, അല്ലെങ്കിൽ രണ്ടര ലക്ഷം റിയാലിൽ കുറയാത്ത വിലക്ക് ഭവന യൂനിറ്റുകൾ വാങ്ങുക, നിശ്ചിത കാലയളവിൽ ഒമാനിൽ ജോലിചെയ്ത് വിരമിച്ചവർക്കും അപേക്ഷിക്കാം. ഇവർക്ക് 4000 റിയാലിൽ കുറയാത്ത സ്ഥിരവരുമാനവും താമസസ്ഥലവും ഉണ്ടാകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.