മസ്കത്ത്: നാലാമത്തെ ഭക്ഷ്യസുരക്ഷാ ലാബ് വിജയകരമായി പൂർത്തിയാക്കി. വിവിധ മേഖലകളിലായി 45 ദശലക്ഷം റിയാൽ മൂല്യമുള്ള 41 നിക്ഷേപ പദ്ധതികൾക്ക് രൂപം നൽകി. ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ 66 നിക്ഷേപാവസരങ്ങൾ ലഭ്യമാക്കി.
ഭക്ഷ്യസുരക്ഷാ മേഖലയിലെ പ്രോജക്ടുകളെ പിന്തുണക്കുന്നതിനും ലോജിസ്റ്റിക് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ‘തരാവാത്ത്’, ‘സാദ്’ പ്ലാറ്റ്ഫോമുകൾ ആരംഭിക്കുന്നതിനും 24 സംരംഭങ്ങളും ലാബ് അവതരിപ്പിച്ചു. ഫിഷറീസ് മേഖലയിൽ 36.8 ദശലക്ഷം റിയാൽ മൂല്യമുള്ള 14 നിക്ഷേപ കരാറുകളും സമാപന ചടങ്ങിൽ ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.