മസ്കത്ത്: 4ജി വേഗതയിൽ നിരവധി വികസിതരാജ്യങ്ങളെ പിന്തള്ളി ഒമാൻ മുന്നേറുന്നു. അറേബ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ 4ജി വേഗത ലഭ്യമാകുന്നത് ഒമാനിലാണെന്ന് പുതിയ സർവേയിൽ വ്യക്തമായി. ‘ഒാപൺ സിഗ്നൽ’ നടത്തിയ സർവേയിൽ ഏറ്റവും കൂടുതൽ 4ജി വേഗത ലഭ്യമാകുന്ന 30 രാജ്യങ്ങളുടെ പട്ടികയിൽ ഒമാൻ സ്ഥാനം പിടിച്ചു. എല്ലാ അറേബ്യൻ രാജ്യങ്ങൾക്കും പുറമെ യു.എസ്, ഫ്രാൻസ്, യു.കെ, ജർമനി, സ്വീഡൻ രാജ്യങ്ങളെ പിന്തള്ളിയാണ് ഇൗ നേട്ടം.
77 രാജ്യങ്ങളിലായി 38 ലക്ഷം ഡിവൈസുകളിൽനിന്ന് 5000 കോടി തവണ വേഗത അളന്നാണ് റിപ്പോർട്ട് തയാറാക്കിയതെന്ന് സർവേ നടത്തിയവർ പറയുന്നു. ഇതിൽ ഒമാെൻറ 4ജി വേഗത സെക്കൻഡിൽ 24.68 മെഗാബൈറ്റ് ആണെന്നാണ് തെളിഞ്ഞത്. ആഗോളാടിസ്ഥാനത്തിലെ ശരാശരി 4ജി വേഗത സെക്കൻഡിൽ 16.6 മെഗാബൈറ്റ് ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.