മസ്കത്ത്: ഒമാൻ നാഷനൽ ട്രാൻസ്പോർട്ട് കമ്പനിയായ ‘മുവാസലാത്തി’ന്റെ 50ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ഇലക്ട്രോണിക് മൊബിലിറ്റി ടിക്കറ്റുകൾ പുറത്തിറക്കി. സ്മാർട്ട് ഗതാഗത സംവിധാനവുമായി ബന്ധപ്പെട്ടുള്ള ടിക്കറ്റുകൾ സമൂഹത്തിലെ നിരവധി വിഭാഗങ്ങളെയും വിവിധ പ്രായക്കാരെയുമാണ് ലക്ഷ്യമിടുന്നത്. വിദ്യാർഥികൾ, യുവാക്കൾ, കുടുംബങ്ങൾ തുടങ്ങിയവർക്കായി പ്രത്യേക പാക്കേജുകളും നൽകും. ട്രിപ്പ് പ്ലാനിങ് സേവനം, ഇലക്ട്രോണിക് പേമെന്റ് , പ്രതിവാര, പ്രതിമാസ, വാർഷിക ടിക്കറ്റുകൾ തുടങ്ങിയവയാണ് പ്രമോഷനൽ പാക്കേജിന്റെ ഭാഗമായി വരുന്നത്. നിരവധി സർക്കാർ, സ്വകാര്യ ഏജൻസികളുമായുള്ള സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും ഭാഗമായി നാലു കരാറുകളിലും ഒപ്പുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.