മസ്കത്ത്: വിവിധ ഗവർണറേറ്റുകളിലായി കിണർ കുഴിക്കുന്നതടക്കം ഈ വർഷത്തെ ആദ്യത്തെ ആറുമാസത്തിൽ നൽകിയത് 5,774 ജല ലൈസൻസുകൾ. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകളിലാണ് ഇക്കാര്യമുള്ളത്.
കിണർ, അണക്കെട്ടുകൾ, ഫലജ് എന്നിവ രജിസ്റ്റർ ചെയ്യാനും കിണർ കുഴിക്കാനും വിവിധ വികസന പദ്ധതികൾക്കുമുള്ള ലൈസൻസുകളാണ് നൽകിയതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. 1,011 ലൈസൻസുകളാണ് ജൂണിൽ നൽകിയത്.
ഇതിൽ ഏറ്റവും കൂടുതൽ ലൈസൻസുകൾ അനുവദിച്ചത് ദാഖിയ ഗവർണറേറ്റിലാണ്. കിണർ കുഴിക്കുന്നതിനും മറ്റുമായി 303 ലൈസൻസാണ് കഴിഞ്ഞ മാസം ഇവിടെ നൽകിയത്.
ദാഹിറ -211, തെക്കൻ ബാത്തിന -137, വടക്കൻ ശർഖിയ -126, വടക്കൻ ബാത്തിന-122, തെക്കൻ ബാത്തിന-34, മസ്കത്ത് -33, ബുറൈമി 26, ദോഫാർ-11, മുസന്ദം -ആറ്, അൽവുസ്ത -രണ്ട് എന്നിങ്ങനെയാണ് മറ്റ് ഗവർണറേറ്റുകളിലെ കണക്ക്.
ഫലജിനെ പ്രകൃതിദത്ത ജലസ്രോതസ്സായി സംരക്ഷിച്ച് ജല ലൈസൻസ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കാനും ലളിതമാക്കാനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ഒമാനിൽ 2020ൽ 123 മി.മീറ്ററും 201ൽ 183 മി.മീറ്ററും ശരാശരി മഴ ലഭിച്ചു. മേയ് മാസത്തിൽ 913 ജല ലൈസൻസുകളായിരുന്നു നൽകിയത്. കൂടുതൽ ലൈസൻസ് നൽകിയത് ദാഖിലിയ ഗവർണറേറ്റിൽതന്നെയായിരുന്നു. കിണറുകൾക്കും മറ്റുമായി 242 ലൈസൻസാണ് ഇവിടെ നൽകിയത്. 156 എണ്ണവുമായി വടക്കൻ ബാത്തിന ഗവർണറേറ്റാണ് രണ്ടാംസ്ഥാനത്ത്. ഏറ്റവും കുറവ് മുസന്ദത്താണ്. അഞ്ച് ലൈസൻസാണ് ഇവിടെ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.