മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിലെ അൽ ഹംറ വിലായത്തിലെ ഇന്റേണൽ റോഡുകളുടെ നിർമാണത്തിന്റെ ആദ്യ ഘട്ട പാക്കേജിന്റെ 70 ശതമാനം പൂർത്തിയായി. 5.50 ദശലക്ഷം റിയാൽ ചെലവിലുള്ള രണ്ടാം ഘട്ട പാക്കേജിന്റെ പ്രവൃത്തികൾ 30 ശതമാനത്തിലും എത്തിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
രണ്ടുപ്രവൃത്തികളും നിശ്ചയിച്ച പ്രകാരമാണു പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്ന് അൽ ഹംറ മുനിസിപ്പാലിറ്റി വകുപ്പ് ഡയറക്ടർ വാലിദ് ബിൻ മുഹമ്മദ് അൽ ഷംലി പറഞ്ഞു.
ആദ്യ പാക്കേജിൽ റോഡു പ്രവൃത്തികളുടെ ആകെ നീളം ഒമ്പതു കിലോമീറ്ററിലധികമാണുള്ളത്.
കിഴക്ക്, പടിഞ്ഞാറ് വാദി ഗൗൾ, സോഷ്യൽ ഹൗസ് ഏരിയ, അൽ മിർകാദ് ഏരിയ, അൽ ഹൂത്ത, അൽ ഹരിജ പ്രദേശങ്ങളാണ് രണ്ടാം പാക്കേജിൽ വരുന്നത്. അൽ ഹംറ വിലായത്തിലെ വിവിധ ഗ്രാമങ്ങളിലെ പൗരന്മാരുടെ സഞ്ചാരം സുഗമമാക്കുന്ന പദ്ധതി വിലായത്തിലെ സാമ്പത്തിക പ്രവർത്തനത്തിന്റെയും വിനോദസഞ്ചാരത്തിന്റെയും വികസനത്തിനു സംഭാവന നൽകുമെന്ന് അൽ ഹംറ മുനിസിപ്പാലിറ്റി വകുപ്പ് ഡയറക്ടർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.