മസ്കത്ത്: കഴിഞ്ഞ വർഷം മസ്കത്തിൽനിന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സി.പി.എ) പിടിച്ചെടുത്തത് 89,300 നിരോധിത സാധനങ്ങൾ. ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി അതോറിറ്റി 1.2 ശതകോടി റിയാൽ പിടിച്ചെടുക്കുകയും ചെയ്തു. ആകെ 18,428 പരാതികൾ ലഭിക്കുകയും ചെയ്താതായി ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ രേഖകൾ പറയുന്നു. ഉപഭോക്തൃ സംരക്ഷണ നിയമത്തിലും മറ്റും അനുശാസിക്കുന്ന ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പണമടക്കമുള്ളവ തിരച്ചു പിടിച്ചതെന്ന് സി.പി.എ പറഞ്ഞു. സുരക്ഷിത വിപണി ഒരുക്കാൻ എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.