89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​ർ; ‘വോ​ട്ടു​വി​മാ​നം’ പ​റ​ക്കും

മ​സ്ക​ത്ത്​: പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ക്കു​റി കേ​ര​ള​ത്തി​ൽ വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത് 89,839 പ്ര​വാ​സി ​വോ​ട്ട​ർ​മാ​ർ. ഇ​വ​രി​ൽ കൂ​ടു​ത​ൽപേ​രും വി​വി​ധ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി അ​ടു​ക്കു​മ്പോ​ഴേ​ക്ക് പ​ര​മാ​വ​ധി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്കം ന​ട​ത്തി​വ​രി​ക​യാ​ണ് പ്ര​വാ​സി സം​ഘ​ട​ന​ക​ൾ. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ അ​നു​കൂ​ല സം​ഘ​ട​ന​ക​ൾ ഇ​തി​നാ​യി ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കെ.​എം.​സി.​സി​യും ത​ങ്ങ​ളു​ടെ വോ​ട്ട​ർ​മാ​രെ നാ​ട്ടി​ൽ എ​ത്തി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​വ​രു​ന്നു. അ​വ​ധി​ക്ക് നാ​ട്ടി​ൽ പോ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യം തി​ര​ഞ്ഞെ​ടു​ത്ത​വ​രുമു ണ്ട്.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ​പോ​ലെ പ്ര​ത്യേ​ക വി​മാ​നം ഏ​ർ​​പ്പെ​ടു​ത്തി വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നും ആ​ലോ​ച​ന​യു​ണ്ട്. ആ​ളു​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടെ​ങ്കി​ൽ വി​മാ​ന​ങ്ങ​ൾ ചാ​ർ​ട്ട​ർ ചെ​യ്ത് വോ​ട്ട​ർ​മാ​രെ നാ​ട്ടി​ലെ​ത്തി​ക്കാ​നാ​കും ശ്ര​മം. ഇ​തി​നാ​യി വോ​ട്ട​ർ പ​ട്ടി​ക പ​രി​ശോ​ധി​ച്ച് വോ​ട്ടു​ള്ള പ്ര​വാ​സി​ക​ളെ ക​ണ്ടെ​ത്തി​വ​രി​ക​യാ​ണ്.

ഒ​മാ​നി​ൽ​ ​മാ​സ​ങ്ങ​ൾ​ക്കു മു​മ്പേ​ത​ന്നെ തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി അ​നു​കൂ​ല കൂ​ട്ടാ​യ്​​മ​ക​ൾ തു​ട​ക്ക​മി​ട്ടി​രു​ന്നു. നോ​മ്പായ​തി​നാ​ൽ അ​ൽ​പം മ​ന്ദ​ഗ​തി​യി​ലാ​യി​രു​ന്നു പ്ര​ച​ര​ണ പ​രി​പാ​ടി​ക​ൾ. നോ​മ്പും പെ​രു​ന്നാ​ൾ അ​വ​ധി​യും ക​ഴി​ഞ്ഞ​തോ​ടെ​ വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഊ​ർ​ജ്ജ​സ്വ​ല​ത കൈ​വ​രും. സ്ഥാ​നാ​ർ​ഥി​ക​ൾ നേ​രി​ട്ടെത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ​യാ​ണ്​ വോ​ട്ട്​ പി​ടി​ത്തം ന​ട​ത്തു​ന്ന​ത്. മൊ​ത്തം 89,839 പ്ര​വാ​സി വോ​ട്ട​ർ​മാ​രി​ൽ 83,765 പേ​ർ പു​രു​ഷ​ന്മാ​രും 6,065 പേ​ർ സ്ത്രീ​ക​ളും ഒ​മ്പ​തു​പേ​ർ ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സു​മാ​ണ്. കോ​ഴി​ക്കോ​ട്ടു​കാ​രാ​ണ് കൂ​ടു​ത​ൽ-35,793 പേ​ർ.

തൊ​ട്ടു​പി​ന്നി​ലു​ള്ള മ​ല​പ്പു​റ​ത്തും ക​ണ്ണൂ​രി​ലും യ​ഥാ​ക്ര​മം 15,121ഉം 12,876​ഉം പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. വ​യ​നാ​ട്ടി​ൽ നി​ന്നും 779 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണു​ള്ള​ത്. ഏ​റ്റ​വും കു​റ​വ് ഇ​ടു​ക്കി​യി​ലാ​ണ്. 325 പ്ര​വാ​സി വോ​ട്ട​ർ​മാ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

Tags:    
News Summary - 89,839 expatriate voters; The 'voting plane' will fly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.