കു​വൈ​ത്ത്​ ​അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ് മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് റോ​യ​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണം

സ​ഹ​ക​ര​ണ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ച സ​ന്ദ​ർ​ശ​ന​ങ്ങ​ൾ

ഒ​മാ​നും വി​വി​ധ രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ൾ ഊ​ട്ടി​യു​റ​പ്പി​ച്ച്​ ഉ​ന്ന​ത​ല​ത്തി​ലു​ള്ള സ​ന്ദ​ർ​ശ​ന​ങ്ങ​ൾ 2024ൽ ​ന​ട​ക്കു​ക​യു​ണ്ടാ​യി. കു​വൈ​ത്ത്, തു​ർ​ക്കി​യ, ജോ​ർ​ഡ​ൻ, ​ബെ​ൽ​ജി​യം, ബെ​ല​റൂ​സ്, അം​ഗോ​ള തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​ണ്​ രാ​ഷ്ട്ര​ത്ത​ല​വ​ൻ​മാ​രു​ടെ സ​ന്ദ​ർ​ശ​ന​മു​ണ്ടാ​യ​ത്.

അ​ധി​കാ​ര​മേ​റ്റ​തി​നു​ശേ​ഷം ആ​ദ്യ​മാ​യി ഒ​മാ​നി​ലെ​ത്തി​യ കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​് മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ഊ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ് ന​ൽ​കി​യ​ത്. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ളും സൗ​ഹൃ​ദ ബ​ന്ധ​ത്തെ​യും മ​റ്റും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള വ​ഴി​ക​ളും ഇ​രു നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു. ഗ​ൾ​ഫ് സ​ഹ​ക​ര​ണ കൗ​ൺ​സി​ൽ (ജി.​സി.​സി) ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നെ പി​ന്തു​ണ​ക്കു​ന്ന​തി​നും മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മു​ള്ള ച​ട്ട​ക്കൂ​ടു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ, പൊ​തു താ​ൽ​പ​ര്യ​മു​ള്ള മ​റ്റു പ്ര​ധാ​ന വി​ഷ​യ​ങ്ങ​ൾ, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ൾ എ​ന്നി​വ​യും വി​ല​യി​രു​ത്തി. ദു​കം റി​ഫൈ​ന​റി-​പെ​ട്രോ​കെ​മി​ക്ക​ൽ ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സു​ൽ​ത്താ​നും കു​വൈ​ത്ത്​ അ​മീ​റും പ​ങ്കെ​ടു​ത്തു.

ര​ണ്ട് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ജോ​ർ​ഡ​നി​ലെ​ത്തി​യ സു​ൽ​ത്താ​നും പ്ര​തി​നി​ധി സം​ഘ​ത്തി​നും ഉ​ജ്ജ്വ​ല വ​ര​വേ​ൽ​പാ​ണ് ല​ഭി​ച്ച​ത്. അ​ബ്ദു​ല്ല ര​ണ്ടാ​മ​ൻ രാ​ജാ​വു​മാ​യി സു​ൽ​ത്താ​ൻ കൂ​ടി​ക്കാ​ഴ്ച​യും ന​ട​ത്തി. അ​മ്മാ​നി​ലെ ബാ​സ്മാ​ൻ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളും അ​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ വി​വി​ധ സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ലും ഒ​പ്പു​വെ​ച്ചു.

സു​ൽ​ത്താ​ന്റെ കു​വൈ​ത്ത് സ​ന്ദ​ർ​ശ​ന​ത്തി​ൽ ഒ​മാ​ൻ-​കു​വൈ​ത്ത്​ ബി​സി​ന​സ് ഫോ​റം സ്ഥാ​പി​ക്കു​ന്ന​തി​നു​ൾ​പ്പെ​ടെ നാ​ല്​ ധാ​ര​ണ​പ​ത്ര​ങ്ങ​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളി​ലെ​യും ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​പ്പു​വെ​ച്ചു. നേ​രി​ട്ടു​ള്ള നി​ക്ഷേ​പം, സ്റ്റാ​ൻ​ഡേ​ർ​ഡൈ​സേ​ഷ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, ന​യ​ത​ന്ത്ര പ​ഠ​ന​ങ്ങ​ൾ, പ​രി​ശീ​ല​നം എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് അ​തോ​റി​റ്റി​യും കു​വൈ​ത്ത്​ ഇ​ൻ​വെ​സ്റ്റ്‌​മെൻറ് അ​തോ​റി​റ്റി​യും ത​മ്മി​ലു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ലും ഒ​പ്പി​ട്ടു. സു​ൽ​ത്താ​ന്‍റെ സ​ന്ദ​ർ​ശ​നം ഉ​ഭ​യ​ക​ക്ഷി ബ​ന്ധ​ങ്ങ​ളി​ൽ പു​തി​യ എ​ഴു​തിച്ചേ​ർ​ക്ക​ലാ​യി​ട്ടാ​ണ്​ നി​രീ​ക്ഷ​ക​ൾ വി​ല​യി​രു​ത്തി​യ​ത്.

സു​ൽ​ത്താ​ന്റെ ബെ​ൽ​ജി​യം സ​ന്ദ​ർ​ശ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും യാ​ത്രാ നി​യ​ന്ത്ര​ണ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യി​ലെ​ത്തി. ഹൈ​ഡ്ര​ജ​ൻ മേ​ഖ​ല​യി​ൽ സ​ഹ​ക​ര​ണം സ്ഥാ​പി​ക്കാ​ൻ ധാ​ര​ണ​പ​ത്ര​ത്തി​ലും ഒ​പ്പു​വെ​ച്ചു. വ്യ​വ​സാ​യി​ക സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​വ​ക​ലാ​ശാ​ല​ക​ൾ, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ, ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​രു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു​ള്ള ധാ​ര​ണപ​ത്ര​ത്തി​ൽ ബെ​ൽ​ജി​യ​ൻ ഹൈ​ഡ്ര​ജ​ൻ കൗ​ൺ​സി​ലും ഹൈ​ഡ്രോം ഒ​മാ​നു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്.

ഒ​മാ​നി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ള്‍ജീ​രി​യ​ന്‍ പ്ര​സി​ഡ​ന്റ് അ​ബ്ദു​ല്‍ മ​ജീ​ദ് തെ​ബൂ​ണ്‍ സു​ൽ​ത്താ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ​വും വി​വി​ധ സം​ഭ​വ​വി​കാ​സ​ങ്ങ​ളും അ​റ​ബ് സം​യു​ക്ത പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കു​ന്ന കാ​ര്യ​ങ്ങ​ളും ച​ര്‍ച്ച ചെ​യ്തു. ബെ​ലറൂസ് പ്ര​സി​ഡ​ന്റ് അ​ല​ക്‌​സാ​ണ്ട​ർ ലു​കാ​ഷെ​ങ്കോ​യു​ടെ സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യി സാ​മ്പ​ത്തി​ക-​നി​ക്ഷേ​പം-​സാ​ങ്കേ​തി​ക-​മെ​ഡി​ക്ക​ൽ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​വും പ​ങ്കാ​ളി​ത്ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​പു​ല​മാ​യ ബ​ന്ധ​ങ്ങ​ളും പ​ര്യ​വേ​ക്ഷ​ണ മാ​ർ​ഗ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു. അം​ഗോ​ള പ്ര​സി​ഡ​ന്റ് ജോ​വോ ലോ​റെ​ൻ​കോ​യും ഒ​മാ​നി​ലെ​ത്തി.

സു​ൽ​ത്താ​ന്റെ തു​ർ​ക്കി​യ സ​ന്ദ​ർ​ശ​ന ഭാ​ഗ​മാ​യി ഒ​മാ​നും തു​ർ​ക്കി​യ​യും ത​മ്മി​ൽ 10 സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. അ​ങ്കാ​റ​യി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കോം​പ്ല​ക്‌​സി​ൽ തു​ർ​ക്കി​യ പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ് സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ എ​ത്തി​യ​ത്. സം​യു​ക്ത നി​ക്ഷേ​പ​വും ആ​രോ​ഗ്യ​വും സം​ബ​ന്ധി​ച്ച ര​ണ്ട് ക​രാ​റു​ക​ളി​ലും രാ​ഷ്ട്രീ​യ ആ​ലോ​ച​ന​ക​ൾ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​നം, കൃ​ഷി, മ​ത്സ്യം, മൃ​ഗം, ജ​ല​സ​മ്പ​ത്ത്, തൊ​ഴി​ൽ, സം​രം​ഭ​ക​ത്വം, ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ, കേ​ന്ദ്ര ബാ​ങ്കു​ക​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം, സാം​സ്കാ​രി​ക സ​ഹ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള എ​ട്ട് ധാ​ര​ണപ​ത്ര​ങ്ങ​ളി​ലു​മാ​ണ് ഒ​പ്പു​വെ​ച്ച​ത്. 

തൊ​ഴി​ൽ നി​യ​മ ലം​ഘ​ക​രെ ക​ണ്ടെ​ത്താ​ൻ പു​തി​യ സം​വി​ധാ​നം

അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ​യും നി​യ​മ​വി​ധേ​യ​മ​ല്ലാ​ത്ത വ്യാ​പാ​രം ന​ട​ത്തു​ന്ന​വ​രെ​യും ക​ണ്ടെ​ത്താ​നു​ള്ള തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഇ​തി​നാ​യി സെ​ക്യൂ​രി​റ്റി ആ​ൻ​ഡ് സേ​ഫ്റ്റി കോ​ർ​പ​റേ​ഷ​നു​മാ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യം ധാ​ര​ണ​യി​ലെ​ത്തി​യി​ട്ടു​ണ്ട്. ഈ ​പു​തി​യ സം​വി​ധാ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് തൊ​ഴി​ൽ നി​യ​മ ലം​ഘ​ന പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​ട്ടു​ള്ള​ത്. ഈ ​സം​വി​ധാ​ന​ത്തി​ന്​ കീ​ഴി​ൽ പ്ര​വാ​സി​ക​ൾ ഏ​റെ തി​ങ്ങിപ്പാർ​ക്കു​ന്ന മ​സ്‌​ക​ത്ത്, ദോ​ഫാ​ർ, വ​ട​ക്ക​ൻ ബാ​ത്തി​ന തു​ട​ങ്ങി​യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​ണ് ഊ​ർ​ജി​ത​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി വ​രു​ന്ന​ത്.

ചി​ല​ നോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗം അ​വ​സാ​നി​പ്പി​ച്ചു

രാ​ജ്യ​ത്തെ നോ​ട്ടു​ക​ളി​ലെ ചി​ല വി​ഭാ​ഗ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം ഡി​സം​ബ​റോ​ടെ അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ (സി.​ബി.​ഒ) അ​റി​യി​ച്ചു. ഇ​തി​ന്​ ശേ​ഷം ഇ​ത്ത​രം നോ​ട്ടു​ക​ളു​ടെ ഉ​പ​യോ​ഗം നി​യ​മ വി​രു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കും.

 

2020ന് ​മു​മ്പു​ള്ള കാ​ല​ങ്ങ​ളി​ൽ സി.​ബി.​ഒ പു​റ​ത്തി​റ​ക്കി​യ ക​റ​ൻ​സി​ക​ളു​ടെ ചി​ല വി​ഭാ​ഗ​മാ​ണ്​ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ച​ത്​. ഇ​ത്ത​രം ബാ​ങ്ക് നോ​ട്ടു​ക​ൾ കൈ​വ​ശ​മു​ള്ള​വ​ർ ഇ​തി​ന​കം മാ​റ്റി​യെ​ടു​ത്തി​ട്ടു​ണ്ട്.

ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സ്‌​മാ​ർ​ട്ട്റ​ഡാ​റു​ക​ൾ

ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​മാ​ർ​ട്ട് റ​ഡാ​റു​ക​ൾ സ്ഥാ​പി​ച്ചു തു​ട​ങ്ങി. ഇ​വ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ച്​ തു​ട​ങ്ങി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റി​യി​ച്ചു. മൊ​ബൈ​ൽ ഫോ​ണു​ക​ളു​ടെ ഉ​പ​യോ​ഗം, സീ​റ്റ് ബെ​ൽ​റ്റ് ധ​രി​ക്കാ​തി​രി​ക്ക​ൽ, റോ​ഡ് സി​ഗ്ന​ലി​ന് മു​മ്പാ​യി ലെ​യ്ൻ മാ​റ​ൽ എ​ന്നി​വ റ​ഡാ​റി​ന്​ ക​ണ്ടെ​ത്താ​നാ​കും.

 

സ​മാ​ന രീ​തി​യി​ലു​ള്ള റ​ഡാ​റു​ക​ൾ ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ചു​വ​ട്​ പി​ടി​ച്ചാ​ണ്​ പു​ത്ത​ൻ സം​വി​ധാ​നം അ​ധി​കൃ​ത​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

അ​മാ​ൻ-​ഒ​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു

ഒ​മാ​ന്‍റ പ്ര​ഥ​മ ഉ​പ​ഗ്ര​ഹ​മാ​യ അ​മാ​ൻ-​ഒ​ന്ന്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. സു​ഹാ​ർ തു​റ​മു​ഖം, സു​ഹാ​ർ ഫ്രീ ​സോ​ൺ, ഇ​ബ്രി വി​ലാ​യ​ത്തി​ലെ പ​ടി​ഞ്ഞാ​റ​ൻ ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ളു​ടെ ചി​ത്ര​ങ്ങ​ളാ​ണ്​ പു​റ​ത്തു​വ​ന്ന​ത്. ഭൂ​മി​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ താ​ഴ്ന്ന ഉ​യ​ര​ത്തി​ൽ​നി​ന്ന് പ​ക​ർ​ത്തി​യ​വ​യാ​ണ്​ ഇ​വ. ഭൂ​നി​രീ​ക്ഷ​ണം, വി​ദൂ​ര സം​വേ​ദ​നം എ​ന്നി​വ​യി​ലാ​ണ്​ അ​മാ​ൻ-​ഒ​ന്ന്​ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്. അ​മാ​ൻ-​ഒ​ന്ന് ഭൗ​മ ഭ്ര​മ​ണ​പ​ഥ​ത്തി​ലേ​ക്ക് ഷ​ട്ടി​ൽ ചെ​യ്ത നി​മി​ഷം മു​ത​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യാ​ണ് ചി​ത്രം സൂ​ചി​പ്പി​ക്കു​ന്ന​ത്.

 

പ്ര​തി​രോ​ധ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സ​ഹ​ക​ര​ണ​ത്തി​ന്​ ഇ​ന്ത്യ​യും ഒ​മാ​നും

പ്ര​തി​രോ​ധ സ​ഹ​ക​ര​ണ മേ​ഖ​ല​യി​ൽ പു​ത്ത​ൻ ചു​വ​ടു​വെ​പ്പു​മാ​യി ഇ​ന്ത്യ​യും ഒ​മാ​നും. പ്ര​തി​രോ​ധ സാ​മ​ഗ്രി​ക​ളു​ടെ​യും ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും കൈ​മാ​റ്റം സം​ബ​ന്ധി​ച്ച് ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. മ​സ്ക​ത്തി​ൽ ന​ട​ന്ന 12ാമ​ത് സം​യു​ക്ത സൈ​നി​ക സ​ഹ​ക​ര​ണ ക​മ്മി​റ്റി (ജെ.​എം.​സി.​സി) യോ​ഗ​ത്തി​ൽ ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി ഗി​രി​ധ​ർ അ​ര​മ​ന​യും ഒ​മാ​ൻ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​ഹ​മ്മ​ദ് ബി​ൻ ന​സീ​ർ ബി​ൻ അ​ലി അ​ൽ സാ​ബി​യു​മാ​ണ്​ ധാ​ര​ണപ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ൽ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ ഇ​ന്ത്യ സ​ന്ദ​ർ​ശ​ന വേ​ള​യി​ൽ ‘ഭാ​വി​ക്കു​വേ​ണ്ടി പ​ങ്കാ​ളി​ത്തം’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ ഇ​ന്ത്യ-​ഒ​മാ​ൻ സം​യു​ക്ത ദ​ർ​ശ​ന രേ​ഖ മു​ന്നോ​ട്ടു​വെ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ്​ ധാ​ര​ണ​യി​ലെ​ത്തി​യി​രി​ക്കു​ന്ന​ത്.

ജെ.​എം.​സി.​സി യോ​ഗ​ത്തി​ൽ ഇ​ന്ത്യ​യും ഒ​മാ​നും ത​മ്മി​ലു​ള്ള ശ​ക്ത​മാ​യ പ്ര​തി​രോ​ധ സ​ഹ​ക​ര​ണം ഇ​രു​പ​ക്ഷ​വും അ​വ​ലോ​ക​നം ചെ​യ്തു. പ​രി​ശീ​ല​നം, സം​യു​ക്ത അ​ഭ്യാ​സ പ്ര​ക​ട​നം, വി​വ​ര​ങ്ങ​ൾ പ​ങ്കി​ട​ൽ, സ​മു​ദ്ര​ശാ​സ്ത്രം, ക​പ്പ​ൽ നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ച്​ യോ​ഗം ച​ർ​ച്ച ചെ​യ്തു.

മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റ് ഓ​ർ​മ​യാ​യി

ക​ഴി​ഞ്ഞ മൂ​ന്ന് പ​തി​റ്റ​ണ്ടു​കാ​ല​മാ​യി തി​ക്കും തി​ര​ക്കും അ​നു​ഭ​വി​ച്ച​റി​ഞ്ഞ മ​വേ​ല സെ​ൻ​ട്ര​ൽ മാ​ർ​ക്ക​റ്റി​ലെ നൂ​റു​ക​ണ​ക്കി​ന് സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ അ​ട​ഞ്ഞു. മാ​ർ​ക്ക​റ്റ് ജൂ​ൺ മു​ത​ൽ ക​സാ​ഇ​നി​ലേ​ക്ക് മാ​റി​യ​തോ​ടെ ഇ​വി​ടെ വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ത്തി​ക്കു​ന്ന 300ല​ധി​കം മൊ​ത്ത വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കാ​ണ് പൂ​ട്ട് വീ​ണ​ത്. ഇ​ന്ത്യ, ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ, ബം​ഗ്ലാ​ദേ​ശ്, തു​ർ​ക്കി​യ, സി​റി​യ, യ​മ​ൻ, ജോ​ർ​ഡ​ൻ, ഇ​റ്റ​ലി, ഇ​റാ​ൻ, ജ​ർ​മ​നി, അ​മേ​രി​ക്ക, ഫി​ലി​പ്പീൻസ്, ഇ​ന്ത്യേ​നേ​ഷ്യ, മ​ലേ​ഷ്യ, യു​ക്രൈ​യ്​​ൻ, പെ​റു, ഉ​രു​ഗ്വായ്, അ​ർ​ജ​ന്റീ​ന, പോ​ള​ണ്ട്, ഇത്യോ​പ്യ, മൊ​റോ​ക്കോ, നെ​ത​ർ​ലാൻഡ്സ്, ഫ്രാ​ൻ​സ്, ഗ്രീ​സ് തു​ട​ങ്ങി​യ 80ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് മാ​ർ​ക്ക​റ്റി​ലേ​ക്ക് പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും എ​ത്തി​യി​രു​ന്നു.

ആ​ധു​നി​ക സൗ​ക​ര്യ​​ത്തോ​ടെ സി​ലാ​ൽ മാ​ർ​ക്ക​റ്റ്​

തെ​ക്ക​ൻ ബാ​ത്തി​ന​യി​ലെ ബ​ർ​ക​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ പു​തി​യ സെ​ൻ​ട്ര​ൽ പ​ഴം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ൽ (സി​ലാ​ൽ) ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്​ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ൾ. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യി​ല്‍ പ​കു​തി പേ​രു​ടെ​യും മാ​ര്‍ക്ക​റ്റ് ആ​വ​ശ്യ​ങ്ങ​ളെ നി​റ​വേ​റ്റാ​ന്‍ പു​തി​യ സെ​ന്‍ട്ര​ല്‍ മാ​ര്‍ക്ക​റ്റി​ലൂ​ടെ സാ​ധി​ക്കും. അ​ഞ്ച് ല​ക്ഷം ച​തു​ര​ശ്ര മീ​റ്റ​ര്‍ സ്ഥ​ല​ത്ത് പൂ​ര്‍ണ​മാ​യും ശീ​തീ​ക​രി​ച്ച മാ​ര്‍ക്ക​റ്റ് ദേ​ശീ​യ നി​ല​വാ​ര​ത്തി​ലാ​ണ് നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

മ​വേ​ല മാ​ർ​ക്ക​റ്റി​നെ​ക്കാ​ൾ മൂ​ന്ന് മ​ട​ങ്ങ് വ​ലു​താ​ണ് സി​ലാ​ൽ മാ​ർ​ക്ക​റ്റ്. പു​തി​യ മാ​ർ​ക്ക​റ്റി​ൽ കോ​ൾ​ഡ് സ്റ്റോ​ർ, വ​ര​ണ്ട സ്റ്റോ​ർ, മൊ​ത്ത വ്യാ​പാ​ര ഹാ​ൾ, ട്ര​ക്കു​ക​ളി​ലെ വി​ൽ​പ​ന മേ​ഖ​ല, സ​വോ​ള​യും ഉ​രു​ളക്കി​ഴ​ങ്ങും വേ​ർ​തി​രി​ക്കാ​നു​ള്ള മേ​ൽ​ക്കൂ​ര​ക​ളു​ള്ള ഭാ​ഗ​ങ്ങ​ർ, കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ പ​രി​ശോ​ധ​നാ കേ​ന്ദ്രം, ക​മ്പ​നി​ക​ളു​ടെ ഓ​ഫി​സു​ക​ൾ, ഫോ​ർ​ക് ലി​ഫ്റ്റ് സൗ​ക​ര്യ​ങ്ങ​ൾ, ഇ​ല​ക്ട്രി​ക് ചാ​ർ​ജി​ങ് സ്റ്റേ​ഷ​ൻ, പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ത​രം തി​രി​ക്കു​ന്ന ഗ്രൗ​ണ്ടു​ക​ൾ, പ​ഴം പ​ച്ച​ക്ക​റി​ക​ളു​ടെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക്കു​ള്ള സ്ഥ​ലം, പ​ച്ച​ക്ക​റി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ലാ​ബ് പ​രി​ശോ​ധ​ന​ക്കു​ള്ള സ്ഥ​ലം, ട്ര​ക്കു​ക​ൾ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള നി​ര​വ​ധി ഗേ​റ്റു​ക​ൾ എ​ന്നി​വ​യും പു​തി​യ മാ​ർ​ക്ക​റ്റി​ലു​ണ്ട്.

വി​ദേ​ശ അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്ക്​ ധ​ന​സ​മാ​ഹ​ര​ണം നി​രോ​ധി​ച്ചു

വി​ദേ​ശ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​വ​യ​വ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക​ൾ​ക്കു​ള്ള ധ​ന​സ​മാ​ഹ​ര​ണം ഒ​മാ​ൻ നി​രോ​ധി​ച്ചു. നാ​ഷ​ന​ൽ ഓ​ർ​ഗ​ൻ ട്രാ​ൻ​സ്‌​പ്ലാ​ൻ​റ് പ്രോ​ഗ്രാ​മി​ലെ അ​വ​യ​വ​ദാ​ന വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഖാ​സിം ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ സു​ലൈ​മാ​ൻ അ​ൽ ജ​ഹ്ദാ​മി​യാ​ണ്​ തീ​രു​മാ​നം സ്ഥി​രീ​ക​രി​ച്ച​ത്.

 

ക​ച്ച​വ​ടം ല​ക്ഷ്യ​മാ​ക്കി അ​വ​യ​വം മാ​റ്റി​വെ​ക്ക​ലി​നു​ള്ള സം​ഭാ​വ​ന​ക​ൾ ചാ​രി​റ്റ​ബ്ൾ ഗ്രൂ​പ്പു​ക​ൾ പ​ര​സ്യ​പ്പെ​ടു​ത്തു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. അ​വ​യ​വ​ങ്ങ​ളു​ടെ​യും ടി​ഷ്യൂ​ക​ളു​ടെ​യും വി​ൽ​പ്പ​ന​യു​ടെ​യും വാ​ങ്ങ​ലി​ന്‍റെ​യും പ​ര​സ്യ​മോ ​​പ്ര​മോ​ഷ​നോ വ്യ​ക്ത​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

സ്വ​ദേ​ശി​വ​ത്കര​ണം ശ​ക്ത​മാ​ക്കു​ന്നു

രാ​ജ്യ​ത്ത് ഗ​താ​ഗ​തം, ലോ​ജി​സ്റ്റി​ക്‌​സ്, ക​മ്യൂണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്‌​നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഒ​മാ​നി​വ​ത്ക​ര​ണം ശ​ക്ത​മാ​ക്കു​ന്നു. ഈ ​മേ​ഖ​ല​ക​ളി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് നി​ര​വ​ധി സം​രം​ഭ​ങ്ങ​ൾ ഗ​താ​ഗ​ത, ആ​ശ​യ​വി​നി​മ​യ, വി​വ​ര​സാ​​ങ്കേ​തി​ക മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കും. ‘ഒ​മാ​ൻ വി​ഷ​ൻ 2040’ന് ​അ​നു​സൃ​ത​മാ​യി തൊ​ഴി​ൽ വി​പ​ണി നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഒ​മാ​നി​ക​ൾ​ക്ക് തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​നു​മു​ള്ള മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നും അ​വ​ശ്യ ന​യ​ങ്ങ​ൾ രൂ​പ​വ​ത്​​ക​രി​ക്കാ​നു​മാ​ണ്​ ഈ ​സം​രം​ഭ​ങ്ങ​ൾ ല​ക്ഷ്യ​മി​ടു​ന്ന​ത്.

തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി ഏ​കോ​പി​പ്പി​ച്ച് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന് ശേ​ഷം 2025 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ച്ച് 2027 അ​വ​സാ​നം വ​രെ തു​ട​രും. ഇ​തി​നാ​യി ഓ​രോ വ​ർ​ഷ​ത്തേ​ക്കും ല​ക്ഷ്യ​ങ്ങ​ളും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. 2024ൽ ​ഗ​താ​ഗ​ത-​ലോ​ജി​സ്റ്റി​ക് മേ​ഖ​ല​യി​ൽ 20 ശ​ത​മാ​ന​വും ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി മേ​ഖ​ല​യി​ൽ 31 ശ​ത​മാ​ന​വു​മാ​ണ്​ ഒ​മാ​നി​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

 

വി​വി​ധ ന​യ​ങ്ങ​ളി​ലൂ​ടെ​യും സം​രം​ഭ​ങ്ങ​ളി​ലൂ​ടെ​യും 2040ഓ​ടെ ഈ ​മേ​ഖ​ല​ക​ളി​ലെ പ്ര​ഫ​ഷ​ന​ൽ ജോ​ലി​ക​ൾ സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നാ​ണ്​ മ​ന്ത്രാ​ല​യം ഉ​ദേ​ശി​ക്കു​ന്ന​ത്.

റ​ഫ്രി​ജ​റേ​റ്റ​ർ ട്ര​ക്കു​ക​ളി​ൽ​ ഡ്രൈ​വ​ർ​മാ​ർ ഇ​നി ഒ​മാ​നി​ക​ൾ മാ​ത്രം

റ​ഫ്രി​ജ​റേ​റ്റ​ർ ട്ര​ക്ക്​ ഡ്രൈ​വ​ർ തൊ​ഴി​ൽ ഒ​മാ​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ച​ത്​ സെ​പ്റ്റം​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. എ​ല്ലാ വ​ലു​പ്പ​ത്തി​ലു​മു​ള്ള ശീ​തീ​ക​രി​ച്ച ട്ര​ക്കു​ക​ൾ ഓ​ടി​ക്കാ​ൻ ഒ​മാ​നി പൗ​ര​ന്മാ​ർ​ക്ക് മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ​വെ​ന്ന് മ​ന്ത്രാ​ല​യം ഊ​ന്നി​പ്പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള വി​പു​ല​മാ​യ ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് ഈ ​നീ​ക്കം. ഇ​ത്​ വ്യ​വ​സാ​യ​ത്തെ ഗ​ണ്യ​മാ​യി പു​ന​ർ​നി​ർ​മി​ക്കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഈ ​നി​ർ​ദേ​ശം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ, മ​ന്ത്രാ​ല​യ​ത്തി​ൽ നി​ന്നു​ള്ള ലാ​ൻ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.

നി​യ​മ ജോ​ലി​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്രം

നി​യ​മ മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ പൂ​ർ​ണ​മാ​യും സ്വ​ദേ​ശി​വ​ത്ക​രി​ക്കാ​നൊ​രു​ങ്ങു​ന്നു. ഈ ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ സ്വ​ദേ​ശി​ക​ൾ​ക്ക് മാ​ത്ര​മാ​യി നി​ജ​പ്പെ​ടു​ത്തി ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​ടു​ത്തി​ടെ രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത​നു​സ​രി​ച്ച് വി​ദേ​ശി​ക​ളു​മാ​യി പ​ങ്കാ​ളി​ത്ത​ത്തി​ൽ ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ സ്വ​ദേ​ശി​വ​ത്ക​രി​ക്ക​ണം.

വി​ദേ​ശി​ക​ൾ മാ​ത്രം ന​ട​ത്തു​ന്ന നി​യ​മ സ്ഥാ​പ​ന​ങ്ങ​ൾ, ലീ​ഗ​ൽ ക​ൺ​സ​ൽട്ട​ൻ​സി എ​ന്നി​വ ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​നി​യ​മം ന​ട​പ്പാ​ക്ക​ണം. ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന വി​ദേ​ശി​ക​ൾ​ക്ക് ഒ​രു വ​ർ​ഷം വ​രെ തു​ട​രാ​വു​ന്ന​താ​ണ്. ഈ ​കാ​ല​യ​ള​വി​ൽ ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഷെ​യ​റു​ക​ൾ കൈ​മാ​റ്റം ചെ​യ്യു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

28 മേ​ഖ​ല​ക​ളി​ൽ​കൂ​ടി വി​ദേ​ശ നി​ക്ഷേ​പം നി​രോ​ധി​ച്ചു

വി​ദേ​ശ നി​ക്ഷേ​പ നി​യ​ന്ത്ര​ണ​ങ്ങ​ൾ വി​പു​ല​പ്പെ​ടു​ത്തി ഒ​മാ​ൻ വാ​ണി​ജ്യ-​വ്യ​വ​സാ​യ-​നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യം. 28 മേ​ഖ​ല​ക​ൾ ഒ​മാ​നി നി​ക്ഷേ​പ​ക​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​തി​പ്പെ​ടു​ത്തി. ഇ​തോ​ടെ മൊ​ത്തം നി​യ​ന്ത്രി​ത പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ എ​ണ്ണം 123 ആ​യി ഉ​യ​ർ​ന്നു. ഒ​മാ​നി നി​ക്ഷേ​പ​ക​ർ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മ​ന്ത്രി​ത​ല പ്ര​മേ​യം (ന​മ്പ​ർ 435/2024) മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ചു.

ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ച​ർ​മ സം​ര​ക്ഷ​ണ സേ​വ​ന​ങ്ങ​ൾ, ഇ​വ​ന്റ്, ഫ​ർ​ണി​ച്ച​ർ വാ​ട​ക, പ​ര​മ്പ​രാ​ഗ​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ ഉ​ൽപാ​ദ​നം, ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ല​റ വി​ൽ​പ​ന തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ൾ പു​തു​താ​യി വി​ദേ​ശ നി​ക്ഷേ​പ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​​​പ്പെ​ടു​ത്തി​യ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

സീ​റ്റു​റ​ക്കാ​തെ ഒ​മാ​ൻ ​ ഫു​ട്ബാ​ൾ കോ​ച്ചു​മാ​ർ; ഒ​ടു​വി​ൽ സ്വ​ന്തം ആ​ശാ​ൻ

ഒ​മാ​ൻ ദേ​ശീ​യ ഫു​ട്ബാ​ൾ ടീ​മി​ന്റെ കോ​ച്ചു​മാ​ർ​ക്ക് സ്ഥാ​ന​മു​റ​ക്കാ​ത്ത ഒ​രു​വ​ർ​ഷം കൂ​ടി​യാ​യി​രു​ന്നു 2024. ഈ ​വ​ർ​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ൽ ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ച്ചാ​ണ് ഒ​മാ​ൻ ഫു​ട്ബാ​ളു​മാ​യു​ള്ള ബ​ന്ധം ആ​ദ്യം അ​വ​സാ​നി​പ്പി​ച്ച​ത്. നാ​ല് വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ന് ശേ​ഷ​മാ​യി​രു​ന്നു​ കോ​ച്ചും ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​നും ​വേ​ർ​പി​രി​ഞ്ഞ​ത്. ഖ​ത്ത​റി​ൽ ന​ട​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലെ ഒ​മാ​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ തു​ട​ർ​ന്നാ​ണ് കോ​ച്ചി​ന് പു​റ​​ത്തേ​ക്കു​ള്ള വ​ഴി തു​റ​ന്ന​ത്.

ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ച്ച്, ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി, റ​ഷീ​ദ് ജാ​ബി​ർ

 ക്രൊ​യേ​ഷ്യ​ൻ താ​രം ബ്രാ​ങ്കോ ഇ​വാ​ൻ​കോ​വി​ച്ചി​നെ പു​റ​ത്താ​ക്കി​യ​തി​ന്​ പി​ന്നാ​ലെ പു​തി​യ പ​രി​ശീ​ല​ക​നാ​യി ചെ​ക്ക്​ റി​പ്പ​ബ്ലി​ക്കി​ന്‍റെ കോ​ച്ചാ​യി​രു​ന്ന ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി​യെ​യാ​ണ് നി​യ​മി​ച്ച​ത്. പ​രി​ശീ​ല​ന സ്ഥാ​നം ഏ​റ്റെ​ടു​ത്തി​ട്ട് ഏ​ഴ് മാ​സം തി​ക​യു​ന്ന​തി​നി​ടെ ജ​റോ​സ്ലാ​വ് സി​ൽ​ഹ​വി​യും പു​​റ​ത്തേ​ക്ക് ​​പോ​യി. ലോ​ക​ക​പ്പ് യോ​ഗ്യ​ത മൂ​ന്നാം റൗ​ണ്ടി​ലെ നി​ർ​ണാ​യ​ക​മാ​യ ആ​ദ്യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ൽ റെ​ഡ്‍വാ​രി​യേ​ഴ്സ് തോ​റ്റി​രു​ന്നു. ഇ​താ​ണ് കോ​ച്ചി​ന്റെ പു​റ​ത്താ​ക്ക​ലി​ലേ​ക്ക് ന​യി​ച്ച​ത്.

പു​തി​യ കോ​ച്ചാ​യി ഒ​മാ​ന്റെ മു​ൻ പ​രി​ശീ​ല​ക​ൻ റ​ഷീ​ദ് ജാ​ബി​റി​നെ​യാ​ണ് നി​യ​മി​ച്ചി​ട്ടു​ള്ള​ത്. ലോ​ക​ക​പ്പ് യോ​ഗ്യ​ത റൗ​ണ്ടി​ലും അ​റേ​ബ്യ​ൻ ഗ​ൾ​ഫ് ക​ബ്ബി​ലു​മൊ​ക്കെ റെ​ഡ്‍വാ​രി​യേ​ഴ്സി​ന് നി​ല​വി​ൽ ത​ന്ത്രം മെ​ന​യു​ന്ന​ത് ഇ​ദേ​ഹ​മാ​ണ്. സു​ൽ​ത്താ​നേ​റ്റി​ലെ അ​റി​യ​പ്പെ​ടു​ന്ന മു​ഖ​മാ​ണ് റ​ഷീ​ദ് ജാ​ബി​ർ.

പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കും

രാ​ജ്യ​ത്ത്​ 2027ഓ​ടെ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ അ​ധി​കൃ​ത​ർ. നി​ശ്ചി​ത സ​മ​യ പ​രി​ധി​ക്കു​ള്ളി​ൽ എ​ല്ലാ​ത്ത​രം പ്ലാ​സ്റ്റി​ക് ഷോ​പ്പി​ങ്​ ബാ​ഗു​ക​ളും നി​രോ​ധി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 50 മൈ​ക്രോ​മീ​റ്റ​റി​ൽ താ​ഴെ ഭാ​ര​മു​ള്ള ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ക​മ്പ​നി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, വ്യ​ക്തി​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ടി​ല്ലെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. ഓ​രോ വി​ഭാ​ഗ​ത്തി​ലും പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ളു​ടെ ഉ​​​പ​യോ​ഗം വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ്​ നി​രോ​ധി​ക്കു​ക.

 

ഇ​തി​നു​ശേ​ഷം ഇ​വ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ പി​ഴ ചു​മ​ത്തും. 50 മു​ത​ൽ 1,000 റി​യാ​ലി​ൽ കൂ​ടാ​ത്ത​തു​മാ​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പി​ഴ​യാ​യി​രി​ക്കും ചു​മ​ത്തു​ക. ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ പി​ഴ ഇ​ര​ട്ടി​യാ​കും. ഫാ​ർ​മ​സി​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ക്ലി​നി​ക്കു​ക​ൾ എ​ന്നി​വ​യി​ൽ പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ​ക്കു​ള്ള നി​രോ​ധ​നം ജൂ​ലൈ ഒ​ന്ന് മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. ര​ണ്ടാം ഘ​ട്ടം പു​തു​വ​ർ​ഷ ദി​ന​ത്തി​ൽ ന​ട​പ്പി​ൽ​വ​രും. തു​ണി​ത്ത​ര​ങ്ങ​ൾ, ​ടെ​ക്സ്​​റൈ​ൽ​സ്​ വ​സ്ത്ര​ങ്ങ​ൾ, ഇ​വ​യു​ടെ മ​റ്റ്​ സ്റ്റോ​റു​ക​ൾ, ത​യ്യ​ൽ ക​ട​ക​ൾ, ക​ണ്ണ​ട ക​ട​ക​ൾ, മൊ​ബൈ​ൽ ഫോ​ൺ വി​ൽ​പ​ന, ഇ​വ​യു​ടെ അ​റ്റ​കു​റ്റ​പ്പണി​ക്കു​ള്ള സ്റ്റോ​റു​ക​ൾ, വാ​ച്ചു​ക​ൾ വി​ൽ​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന ക​ട​ക​ൾ, ഫ​ർ​ണി​ച്ച​ർ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്റ്റോ​റു​ക​ൾ എ​ന്നി​വ​യി​ലാ​ണ് ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ പ്ലാ​സ്റ്റി​ക് നി​രോ​ധ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​ത്.

ബ​ഹി​രാ​കാ​ശ മേ​ഖ​ല​യി​ൽ പു​തു ച​രി​ത്രം എ.​ഐ അ​ധി​ഷ്ഠി​ത ഉ​പ​ഗ്ര​ഹം ‘ഒ.​എ​ൽ-1’ വി​ക്ഷേ​പി​ച്ചു

നൂ​ത​ന റി​മോ​ട്ട് സെ​ൻ​സി​ങ്ങും എ.​ഐ ശേ​ഷി​യു​ള്ള ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ദ്യ ഉ​പ​ഗ്ര​ഹം ‘ഒ.​എ​ൽ-1’ ഒ​മാ​ൻ വി​ക്ഷേ​പി​ച്ചു. ‘ഒ​മാ​ൻ ലെ​ൻ​സ്’ ക​മ്പ​നി അ​ന്താ​രാ​ഷ്ട്ര ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ർ​ഗ​നൈ​സേ​ഷ​നി​ൽ (ഐ.​ടി.​യു) സു​ൽ​ത്താ​നേ​റ്റി​ന്റെ പേ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ആ​ദ്യ​ത്തെ ഉ​പ​ഗ്ര​ഹം ചൈ​ന​യി​ൽ​നി​ന്നാ​ണ് വി​ക്ഷേ​പി​ച്ച​ത്.

പ​രി​സ്ഥി​തി നി​രീ​ക്ഷ​ണം, ന​ഗ​രാ​സൂ​ത്ര​ണം, റി​സോ​ഴ്‌​സ് മാ​നേ​ജ്‌​മെ​ന്റ് എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മാ​നി​ലെ നി​ര​വ​ധി മേ​ഖ​ല​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഈ ​ഉ​പ​ഗ്ര​ഹം നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കും. എ.​ഐ അ​ധി​ഷ്ഠി​ത ഡേ​റ്റാ വി​ശ​ക​ല​നം ന​ട​ത്താ​ൻ രൂ​പ​ക​ൽ​പ​ന ചെ​യ്‌​തി​രി​ക്കു​ന്ന ഉ​പ​ഗ്ര​ഹം, ഒ​മാ​ന്റെ പ്ര​കൃ​തി​ദ​ത്ത​വും ന​ഗ​ര​പ​ര​വു​മാ​യ പ്ര​കൃ​തി​ദൃ​ശ്യ​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന മി​ക​ച്ച ചി​ത്ര​ങ്ങ​ളും ന​ൽ​കും. ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ച ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് ക​മ്പ്യൂ​ട്ടി​ങ്ങിനാ​യു​ള്ള ആ​ദ്യ​ത്തെ നൂ​ത​ന ഒ​പ്റ്റി​ക്ക​ൽ ഉ​പ​ഗ്ര​ഹ​മാ​ണി​ത്.

‘ഒ.​എ​ൽ-1’ ചൈ​ന​യി​ൽ​നി​ന്ന് വി​ക്ഷേ​പി​ച്ച​പ്പോ​ൾ

ആ​ദ്യ റോ​ക്ക​റ്റ് ‘ദു​കം-1’ w വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു

സു​ൽ​ത്താ​നേ​റ്റി​ന്റെ ആ​ദ്യ​ത്തെ പ​രീ​ക്ഷ​ണാ​ത്മ​ക ശാ​സ്ത്ര ബ​ഹി​രാ​കാ​ശ റോ​ക്ക​റ്റ് ‘ദു​കം-1’ വി​ജ​യ​ക​ര​മാ​യി വി​ക്ഷേ​പി​ച്ചു. അ​ൽ​വു​സ്ത ഗ​വ​ർ​ണ​റേ​റ്റി​ലെ ദു​ക വി​ലാ​യ​ത്തി​ലെ ഇ​ത്ത​്ലാ​ക്ക് സ്പേ​സ് ലോ​ഞ്ച് കോം​പ്ല​ക്സി​ൽ നി​ന്നാ​ണ് റോ​ക്ക​റ്റ് കു​തി​ച്ചു​യ​ർ​ന്ന​ത്. ഗ​താ​ഗ​ത-​ആ​ശ​യ-​വി​നി​യ-​വി​വ​ര​സാ​​​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ൽ നാ​ഷ​ന​ൽ സ്‌​പേ​സ് സ​ർ​വി​സ​സ് ക​മ്പ​നി​യു​ടെ (നാ​സ്‌​കോം) അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഇ​ത്ത്‍ലാ​ക്ക് ക​മ്പ​നി​യാ​ണ് വി​ക്ഷേ​പ​ണം ന​ട​ത്തി​യ​ത്. 123 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള റോ​ക്ക​റ്റി​ന് 6.5 മീ​റ്റ​ർ ഉ​യ​ര​മാ​ണു​ള്ള​ത്. സെ​ക്ക​ൻ​ഡി​ൽ 1,530 മീ​റ്റ​ർ വേ​ഗ​ത്തിൽ ഉ​യ​രും. 2025ൽ ​മൂ​ന്ന് ‍ വി​ക്ഷേ​പ​ണ​ങ്ങ​ൾ​കൂ​ടി ഒ​മാ​ൻ ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ട്.

വാ​ദി​ക​ബീ​ർ വെ​ടി​വെ​പ്പ്​; ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പെ​ടെ ഒ​മ്പ​ത്​ മ​ര​ണം

ജൂ​ലൈ 15ന് ​മ​സ്ക​ത്ത്​ വാ​ദി​ക​ബീ​റി​ലെ അ​ലി ബി​ന്‍ അ​ബീതാ​ലി​ബ് മ​സ്​​ജി​ദ്​ പ​രി​സ​ര​ത്തു​ണ്ടാ​യ വെ​ടി​വെ​പ്പി​ൽ ഇ​ന്ത്യ​ക്കാ​ര​നു​ൾ​പ്പെ​ടെ ഒ​മ്പ​തു​പേ​ർ മ​രി​ച്ചു. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ 28 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഒ​രു റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​നും മൂ​ന്ന് ആ​ക്ര​മി​ക​ളും അ​ഞ്ച് സാ​ധാ​ര​ണ​ക്കാ​രു​മാ​ണ് മ​ര​ണ​പ്പെ​ട്ട​ത്.

മ​രി​ച്ച​വ​രി​ൽ നാ​ലു​പേ​ർ പാ​കി​സ്താ​നി​ക​ളാ​ണ്. പ​രി​ക്കേ​റ്റ​വ​രി​ൽ പൊ​ലീ​സ് ഓ​ഫി​സ​ർ​മാ​ർ, സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, ആം​ബു​ല​ൻ​സ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​രും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Tags:    
News Summary - A look at key event developments in 2024…

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.