മസ്കത്ത്: ക്ലാസ് കഴിഞ്ഞ് മടങ്ങവെ കാർ അപകടത്തിൽപെട്ട് സീബ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശികളായ ടകിൻ ഫ്രാൻസിസ് ഓലാറ്റുപുറത്തിന്റെയും ഭവ്യ വർഗീസിന്റെയും മകളും രണ്ടാം തരം വിദ്യാർഥിനിയുമായ അൽന ടകിൻ (6) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചക്കുശേഷം കുടുംബം സഞ്ചരിച്ച കാര്‍ അപകടത്തില്‍പെടുകയായിരുന്നു. സ്കൂൾ വിട്ട് അമ്മക്കും രണ്ടു സഹോദരങ്ങൾക്കുമൊപ്പം കാറിൽ സഞ്ചരിക്കവെയാണ് അപകടം. കാർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽനയെ രക്ഷിക്കാനായില്ല. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല.
മസ്കത്ത് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച അല്‍ന. ഏതാനും ദിവസം മുമ്പാണ് കുടുംബം അവധി കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്. സഹോദരങ്ങൾ: അഭിനാഥ്, ആഹില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.