സുഹാർ: ആലപ്പുഴ ഹരിപ്പാട് സ്വദേശിയെ ഒമാനിലെ സുഹാറിൽ കാറിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാറശാല ഹരിപ്പാട് തുവലം പറമ്പ് സരസ്വതി നിവാസിൽ അനിൽ കുമാർ (51) നെയാണ് മരിച്ചനിലയിൽ കാണപ്പെട്ടത്.
ഞായറാഴ്ച രാത്രി മുതൽ ഇദ്ദേഹത്തെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ താമസസ്ഥലത്തിന്റെ അടുത്തു തന്നെയുള്ള ഫലജിലെ മുന്ദഖ എന്ന സ്ഥലത്ത് കാറിൽ മരിച്ച നിലയിൽ കാണപ്പെടുന്നത്.
സ്വന്തമായി ഷിപ്പിങ് ക്ലിയറൻസും മറ്റു അനുബന്ധ ജോലികളും ചെയ്തുവരികയായിരുന്നു. മുമ്പ് ക്ലാരിയോൻ കമ്പനിയിലാരുന്നു. 26 വർഷമായി ഒമാനിലുള്ള ഇദ്ദേഹം വലിയ സൗഹൃദ വലയത്തിനുടമയാണ്.
പിതാവ്: കേശവൻ നായർ, മാതാവ്: സരസ്വതി അമ്മ. ഭാര്യ സംഗീത. രണ്ടുകുട്ടികളുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.