സൂർ: കോവിഡ് രോഗികളെ അടുത്ത കുടുംബക്കാരും ബന്ധുക്കളും വരെ ഭീതിയോടെ േനാക്കുകയും ഒറ്റപ്പെടുത്തുകയും ചെയ്യുേമ്പാൾ ഇത്തരക്കാർക്ക് സ്വാന്തനവുമായി എത്തുകയാണ് ജഅ്ലാൻ ബനീ ബൂആലിയിലെ സിറാജ് ദവാരി. സാമൂഹിക പ്രവർത്തകനായ ഇൗ കണ്ണൂർ ഉളിയിൽ സ്വദേശി കോവിഡിെൻറ ഉത്ഭവകാലം മുതലേ സേവന രംഗത്തുണ്ടായിരുന്നു.
കഴിഞ്ഞ വർഷം കോവിഡ് പടർന്നപ്പോൾ ഡോക്ടർമാരുമൊത്ത് ബൂആലിയിലെ ഗല്ലികൾ തോറും ബോധവത്കരണം നടത്താൻ ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. പിന്നീട് കോവിഡ് ക്രമേണ പടരാൻ തുടങ്ങിയതോടെ കുടുംബത്തെ നാട്ടിലാക്കി ഒറ്റക്ക് താമസിക്കുന്നവർക്ക് കോവിഡ് ബാധിച്ചാൽ അവരെ സമാശ്വസിപ്പിക്കാനും സഹായിക്കാനും സിറാജ് ദവാരിയുണ്ടായിരുന്നു.
കോവിഡിെൻറ ഒന്നാംഘട്ട കാലത്ത് ആളുകൾ ഭീതിയിലായിരുന്നെങ്കിലും വലിയ പ്രശ്നമൊന്നുമുണ്ടായിരുന്നില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. എങ്കിലും രോഗം ബാധിക്കുന്നവരെ വിളിക്കാനും മരുന്നുകൾ എത്തിച്ചു കൊടുക്കുവാനുമൊക്കെ രംഗത്തുണ്ടായിരുന്നു. എന്നാൽ കോവിഡിെൻറ രണ്ടാം വരവോടെ രംഗം മാറി. അടുത്തറിയുന്നവരും കൂടെ താമസിക്കുന്നവരും അടക്കം നിരവധി പേർക്കാണ് കഴിഞ്ഞ ഏപ്രിലിനു ശേഷം കോവിഡ് ബാധിച്ചത്. ഇവരിൽ പലരും ഒറ്റപ്പെട്ടതോടെ വലിയ മാനസിക സമ്മർദങ്ങളുണ്ടാവുകയും ഇതു രോഗം രൂക്ഷമാക്കുകയും ചെയ്തതായും സിറാജ് പറയുന്നു. ഇത് മനസ്സിലാക്കിയാണ് രോഗം ബാധിക്കുന്നവർക്ക് പരമാവധി സഹായം എത്തിക്കാൻ നാലു മാസം മുമ്പ് സജീവമായി രംഗത്തിറങ്ങിയത്.
ബൂ ആലി, ബൂ ഹസൻ എന്നിവിടങ്ങളിൽ െപർഫ്യൂം കട നടത്തുന്ന ദവാരി കഴിഞ്ഞ നാലു മാസമായി ഏതാണ്ടെല്ലാ ദിവസങ്ങളിലും േകാവിഡ് രോഗികളുമായി ആശുപത്രികളിൽ േപായിരുന്നു.
എല്ലാ കോവിഡ് മാനദണ്ഡങ്ങളും പൂർണമായി പാലിച്ചാണ് ഇദ്ദേഹം രോഗികളെ ആശുപത്രിയിലും മറ്റും എത്തിക്കുന്നത്. സാമൂഹിക പ്രവർത്തകനായതിനാൽ രോഗം ബാധിച്ചവരിൽ നിന്നും മറ്റും ധാരാളം വിളികൾ വരാറുണ്ടെന്നും ഇത് അവഗണിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നാലു മാസത്തിനുള്ളിൽ 60 ലധികം കോവിഡ് രോഗികൾക്ക് സഹായമെത്തിക്കാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇവരിൽ നിരവധി പേരെ സുറിലെ സ്വകാര്യ ക്ലിനിക്കിൽ നിരവധി തവണ എത്തിേക്കണ്ടി വന്നിരുന്നു. രോഗം തീഷ്ണമല്ലാത്തവർക്ക് ഡോക്ടറുമായി ബന്ധപ്പെട്ട് അത്യാവശ്യ മരുന്നുകൾ എത്തിക്കുകയും ചെയ്തിരുന്നു. ഒറ്റക്ക് കഴിയുന്ന ഭക്ഷണത്തിന് പ്രയാസം അനുഭവിക്കുന്ന ചിലർക്ക് വീട്ടിൽ നിന്ന് കഞ്ഞിയും മറ്റ് ഭക്ഷണങ്ങളുമുണ്ടാക്കി എത്തിക്കുകയും ചെയ്തിരുന്നു. ആവശ്യക്കാർക്ക് പഴവർഗങ്ങളും എത്തിച്ചു കൊടുത്തിരുന്നു.
ഒപ്പം താമസിക്കുന്ന കുറ്റ്യാടി സ്വദേശിക്ക് നാലു മാസം മുമ്പ് കോവിഡ് ബാധിച്ചതോടെയാണ് ഇൗ രംഗത്ത് സജീവമായത്. ഒറ്റക്കായ രോഗിയെ കൈവെടിയാൻ തോന്നാത്തതിനാൽ ഭക്ഷണവും മറ്റു സഹായങ്ങളും ഒരുക്കിക്കൊടുക്കുകയായിരുന്നു. പിന്നീട് തൊട്ടടുത്ത താമസക്കാർക്കും അടുത്ത ചില ബന്ധുക്കൾക്ക് ഇതേ അവസ്ഥ വന്നതോടെ ഇവരെ സഹായിക്കൽ ചുമതലയായി ഏറ്റെടുത്തു.
രോഗികൾക്ക് മരുന്നുകൾ എത്തിക്കുന്നതോടൊപ്പം പ്രതിരോധ ശേഷി വർധിപ്പിക്കാനുള്ള നാടൻ മരുന്നുകളും എത്തിച്ച് നൽകിയതായി അദ്ദേഹം പറഞ്ഞു. ഇപ്പോൾ ബൂ ആലി രോഗമുക്തമായി കഴിഞ്ഞതോടെ തിരക്കൊഴിഞ്ഞതായി അേദ്ദഹം പറഞ്ഞു. നിലവിൽ ബൂ ആലി ആശുപത്രിയിൽ ഒരു കോവിഡ് രോഗി മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
എ.ആർ.ബി തങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.