പ്ര​വാ​സി​ക​ൾ​ക്ക്​ അ​നു​ഗു​ണ​മാ​വും -അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ഉ​പ്പ​ള

മസ്കത്ത്: ഒമാന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് (ഒ.സി.സി.ഐ) ബോര്‍ഡ് തെരഞ്ഞെടുപ്പിലേക്ക് വിദേശികൾക്ക് മത്സരിക്കാൻ അവസരം കിട്ടിയത് പ്രവാസികൾക്ക് ഗുണംചെയ്യുമെന്ന് ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് ഉപ്പള.

വിജയിച്ചുകഴിഞ്ഞാൽ ഒമാന്റെ വികസനമുന്നേറ്റങ്ങളില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ ശ്രമിക്കും. എല്ലാ രാജ്യക്കാരെയും പരിഗണിച്ച് ഇൻവെസ്റ്റർ ക്ലബ് രൂപവത്കരിക്കുകയും ഇതിലൂടെ ഉയർന്നുവരുന്ന നിർദേശങ്ങൾ അധികൃതരുടെ മുന്നിൽ അവതരിപ്പിക്കുകയും ചെയ്യും. ഇങ്ങനെ ഒമാന്‍റെ വിഷൻ 2040നെ പിന്തുണക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ 20 വർഷമായി ആതുരസേവനരംഗത്ത് ബദര്‍ അല്‍സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റല്‍ പ്രവർത്തിക്കുന്നുണ്ട്. ഇതിൽനിന്ന് നേടിയെടുത്ത അനുഭവങ്ങളിലൂടെ സുൽത്താനേറ്റിന്‍റെ ആരോഗ്യമേഖലക്ക് ക്രിയാത്മകമായ നിർദേശങ്ങൾ മുന്നോട്ടുവെക്കാൻ സാധിക്കും. ഇതിനായി എല്ലാ ആശുപത്രി അധികൃതരുമായി യോജിച്ച് പ്രവർത്തിക്കുകയും അവരുടെ അഭിപ്രായങ്ങൾകൂടി കണക്കിലെടുത്ത് മുന്നോട്ടുപോകുകയും ചെയ്യും.

വ്യവസായ നയം, ബിസിനസ് നടത്തുക, നിയമ- സാമ്പത്തിക പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ പ്രവാസി വ്യവസായ സമൂഹത്തിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുകയും ഗുണാത്മക മാറ്റത്തിന് ശിപാര്‍ശ നല്‍കുകയും ചെയ്യും. വിഷന്‍ 2040 പ്രകാരമുള്ള ദേശീയ അജണ്ട നിറവേറ്റുന്ന തരത്തില്‍ കൂടുതല്‍ ശ്രമങ്ങളുണ്ടാകുന്നതിന് പൊതു- സ്വകാര്യ പങ്കാളിത്തത്തില്‍ (പി.പി.പി) കൂടുതല്‍ ഉന്മേഷവും ഊര്‍ജവും കൊണ്ടുവരും. വിവിധ വ്യവസായങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്നതിന് വിദേശ നിക്ഷേപവും എഫ്.ഐ.ഐയും കൂടുതലായി ആകര്‍ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 20 വർഷമായി ഒമാനിൽ പ്രവർത്തിക്കുകയും രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യശൃംഖലയായി മാറുകയും ചെയ്ത ബദർസമ ആശുപത്രിയെ നയിക്കുന്നതിനു പിന്നിലെ നിർണായക ശക്തിയാണ് അബ്ദുല്‍ ലത്തീഫ ഉപ്പള. ഒമാനു പുറമെ ഇന്ത്യ, ബഹ്റൈൻ, കുവൈത്ത്, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളുണ്ട്. ഒമാനിൽ ആരോഗ്യമേഖലക്കു പുറമെ, ട്രാവൽ, റിയൽ എസ്റ്റേറ്റ്, വിദ്യാഭ്യാസം, നിർമാണം, ഹോസ്പിറ്റാലിറ്റി മേഖലയിലും സ്വന്തമായി സംരംഭങ്ങളുണ്ട്.

മലയാളികളടക്കം 122 സ്ഥാനാർഥികളാണ് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ബോർഡ് ഓഫ് ഡയറക്‌ടറിലേക്ക് മത്സരിക്കുന്നത്.

നവംബർ 22നാണ് വോട്ടെടുപ്പ്. 122 പേരുടെ പട്ടികയിൽ പൊതു ഓഹരി ഉടമകൾ, വിദേശ നിക്ഷേപകർ, സ്വകാര്യ മേഖല കമ്പനികൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് ഉൾപ്പെട്ടിട്ടുള്ളത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.