സ്​റ്റേഡിയത്തിൽ ബാരിക്കേഡ്​ തകർന്ന്​ ഒമാൻ ആരാധകർക്ക്​ പരിക്ക്​ 

കുവൈത്ത്​ സിറ്റി: ഗൾഫ്​ കപ്പ്​ ഫുട്​ബാൾ ടൂർണമ​​െൻറ്​ ഫൈനൽ മത്സരം സമാപിച്ചതിന്​ പിറകെ ജാബിർ സ്​റ്റേഡിയത്തി​​​െൻറ ഗാലറിയിലെ ബാരിക്കേഡ്​​ തകർന്ന്​ നിരവധി പേർ താഴേക്ക്​ വീണു. രാത്രി പത്തുമണിയോടെയാണ്​ അപകടം. 20ഒാളം ആളുകൾക്കാണ്​ പരിക്കേറ്റതെന്ന്​ കരുതുന്നു. ഇതിൽ ഭൂരിഭാഗവും ഒമാൻ ആരാധകരാണ്​. കുട്ടികളും അപകടത്തിൽപെട്ടിട്ടുണ്ടെന്നാണ്​ വിവരം. അഗ്​നിശമന സേനയും സുരക്ഷാ അധികൃതരും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - ACCIDENT IN GULF FOOTBALL FINAL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.