മസ്‌കത്ത്: എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷനൽ (എ.സി.ഐ) ഗവേണിങ് ബോർഡിന്‍റെ 65ാമത് വർഷിക യോഗം അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രവർത്തന പദ്ധതിക്ക് അംഗീകാരം നൽകി. വിമാനത്താവളങ്ങളും അന്താരാഷ്‌ട്ര വ്യോമയാന സംഘടനകളും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വഴികൾ, പരിസ്ഥിതി, സാമ്പത്തിക സുസ്ഥിര പദ്ധതികൾ, വിമാനത്താവളങ്ങളെയും വ്യോമയാന മേഖലയെയും ബാധിക്കുന്ന വെല്ലുവിളികൾ തുടങ്ങിയവ യോഗം ചർച്ച ചെയ്തു.
ഒമാൻ എയർപോർട്ട് സി.ഇ.ഒയും എ.സി.ഐ ബോർഡ് ചെയർമാനുമായ ഷെയ്ഖ് അയ്മാൻ അഹമ്മദ് അൽ ഹൊസാനി അധ്യക്ഷത വഹിച്ചു. പ്രാദേശിക, അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ 29 സി.ഇ.ഒമാർ യോഗത്തിൽ പങ്കെടുത്തു. കോവിഡിന് ശേഷം വ്യോമ ഗതാഗതം തിരിച്ചുവരുന്നത് യോഗം ചർച്ച ചെയ്തെന്ന് ഒമാൻ എയർപോർട്ട് സി.ഇ.ഒ പറഞ്ഞു. വ്യോമയാന മേഖല നേരിടുന്ന വെല്ലുവിളികളെ നേരിടാൻ ഭാവി പദ്ധതികൾ രൂപപ്പെടുത്തുന്നതിനെക്കുറിച്ച് യോഗം ചർച്ച ചെയ്തതായി എ.സി.ഐ ഡയറക്ടർ ജനറൽ ലൂയിസ് ഫിലിപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.