മസ്കത്ത്: അശ്രദ്ധമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ സ്വദേശി യുവാവിനെ സലാലയിൽ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഡ്രിഫ്റ്റിങ്’ നടത്തുന്നതിനിടെ കാർ കാഴ്ചക്കാരുടെ ദേഹത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. വാഹനമിടിച്ചവരിൽ ഒരാൾക്ക് സാമാന്യം നല്ല പരിക്കേറ്റിട്ടുണ്ട്. ഡ്രിഫ്റ്റിങ്ങിെൻറയും തുടർന്നുണ്ടായ അപകടത്തിെൻറയും വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് പൊലീസിെൻറ നടപടി. പുതുക്കിയ ഗതാഗത നിയമം അനുസരിച്ച് റോഡിൽ അഭ്യാസ പ്രകടനം നടത്തുന്ന കേസുകളിൽ പിടിയിലാകുന്നവർക്ക് മൂന്നുമാസം വരെ തടവുശിക്ഷയും 500 റിയാൽ വരെ പിഴയും ലഭിക്കും.
ശിക്ഷ കർക്കശമാക്കിയതിനെ തുടർന്ന് റോഡുകളിൽ അഭ്യാസപ്രകടനങ്ങൾ നടത്തുന്നവരുടെ എണ്ണം കുറഞ്ഞതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിയമലംഘകരെ കണ്ടെത്താൻ പൊലീസും നടപടികൾ ഉൗർജിതമാക്കിയിട്ടുണ്ട്. 2015നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം അഭ്യാസപ്രകടനം നടത്തിയതിന് പിടിയിലായവരുടെ എണ്ണം കുറവാണ്. അമ്പതിലേറെ വാഹനങ്ങൾ കഴിഞ്ഞ വർഷം പിടിച്ചെടുത്തിട്ടുണ്ട്. ഡ്രിഫ്റ്റിങ്ങിനെ തുടർന്നുള്ള അപകടങ്ങളിൽ കഴിഞ്ഞവർഷം അഞ്ച് പേരാണ് പിടിയിലായത്. ഇബ്രി, സൊഹാർ, റുസ്താഖ്, ബർക്ക, നിസ്വ, സലാല, ഷിനാസ് തുടങ്ങിയ സ്ഥലങ്ങളിലെ റോഡുകളിലാണ് കൂടുതലും അഭ്യാസപ്രകടനങ്ങൾ നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.