മസ്കത്ത്: സാഹസിക ഡ്രൈവിങ്ങിന് പിടിമുറുക്കാനൊരുങ്ങി പബ്ലിക് പ്രോസിക്യൂഷൻ. ഇത്തരം സാഹസങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പ് നൽകിയാണ് പബ്ലിക് പ്രോസിക്യൂഷൻ രംഗത്തുവന്നത്.
ട്രാഫിക് നിയമം ആർട്ടിക്കിൾ 49/5, 54 എന്നിവ പ്രകാരം സാഹസിക ഡ്രൈവിങ്ങിന് പിടിയിലാകുന്നവർക്ക് മൂന്നുമാസത്തെ തടവും 500 റിയാൽ പിഴയും ലഭിച്ചേക്കാം. കൂടാതെ ഡ്രൈവിങ് ലൈസൻസ് സസ്പൻഡ് ചെയ്യൽ, വാഹനത്തിന്റെ ഓപറേറ്റിങ് ലൈസൻസ് അല്ലെങ്കിൽ മുൽക്കിയ സസ്പൻഡ് ചെയ്യൽ എന്നീ ശിക്ഷകളും ലഭിക്കും.
നേരത്തെ സമാന കേസുകളിൽ പിടിയിലായവർ തടവ്, പിഴ, ലൈസൻസ് സസ്പൻഡ് ചെയ്യൽ, കമ്യൂണിറ്റി സർവിസ് എന്നീ ശിക്ഷകൾക്ക് വിധേയരായിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ പൊതുസുരക്ഷ ഉറപ്പാക്കുന്നതിനും അപകടങ്ങൾ തടയാനുമുള്ള നിർദേശമെന്നോണം മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.