സാഹസിക പ്രവർത്തനം:'നിദ' ആപ്പിൽ രജിസ്റ്റർ ചെയ്യണം-സി.ഡി.എ.എ

മസ്കത്ത്: മലകയറ്റമടക്കമുള്ള സാഹസിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ 'നിദ' ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആവശ്യപ്പട്ടു. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തകരുടെ വരവ് വേഗത്തിലാക്കാൻ ഇത്തരം രജിസ്ട്രേഷൻ സഹായകമാകും. https://t.co/UTfDUsJHUk. എന്ന ലിങ്ക് ഉപയോഗിച്ച് ആപ് ഡൗൺലോഡ് ചെയ്യാവുന്നതാണെന്നും സി.ഡി.എ പ്രസ്താവനയിൽ പറഞ്ഞു.

അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോർട്ട് ചെയ്യാൻ സ്വദേശികളെയും വിദേശികളെയും പ്രാപ്തമാക്കുന്ന 'നിദ' ആപ് അടുത്തിടെയണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി പുറത്തിറക്കിയത്. ഒറ്റ ക്ലിക്കിലൂടെ ആംബുലൻസ് സേവനം ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്. സംസാരിക്കാൻ കഴിയാത്തവരെയും കേൾവി വൈകല്യമുള്ള ആളുകളെയുമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നത്. അപകടങ്ങൾ, പരിക്കുകൾ, നഷ്ടങ്ങൾ, കെട്ടിടങ്ങളും മറ്റും തകർച്ച, തീപിടിത്തങ്ങൾ, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങൾ ആപ്പിലൂടെ റിപ്പോർട്ട് ചെയ്യാൻ കഴിയും. ഏറ്റവും അടുത്തുള്ള സിവിൽ ഡിഫൻസ്, ആംബുലൻസ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താൻ സഹായിക്കുന്ന ഒരു ഇന്ററാക്ടിവ് മാപ്പും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിൽ സുൽത്താനേറ്റ് സാക്ഷ്യംവഹിച്ച ഡിജിറ്റൽ വികസനത്തിന്റെ ചുവടുപിടിച്ചാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി ആപ് പുറത്തിറക്കിയിരിക്കുന്നത്. 

Tags:    
News Summary - Adventure Activity: Must Register on 'Nida' App - CDAA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.