മസ്കത്ത്: ബംഗളൂരുവിൽ നടക്കുന്ന ‘എയ്റോ ഇന്ത്യ 2023’ വ്യോമപ്രദർശന പരിപാടിയുടെ ഭഗമായി ഒമാൻ-ഇന്ത്യ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ ചർച്ച നടത്തി. ഒമാൻ പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിരോധ സെക്രട്ടറി ഗിരിധർ അരമനേ, കരസേന മേധാവി ലെഫ്റ്റനന്റ് ജനറൽ മനോജ് പാണ്ഡെ, ഇന്ത്യൻ നാവികസേന മേധാവി അഡ്മിറൽ ഹരികുമാർ എന്നിവരുമായാണ് ചർച്ച നടത്തിയത്.
ഇരു രാജ്യങ്ങൾക്കുമിടയിൽ നിലവിലുള്ള നല്ല ബന്ധങ്ങളെക്കുറിച്ചും പൊതുവായ താൽപര്യങ്ങൾ നേടിയെടുക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമുള്ള വഴികളും ചർച്ച ചെയ്തു. ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദർശനമായ എയ്റോ ഇന്ത്യ ബംഗളൂരുവിലെ യെലഹങ്ക വ്യോമസേന താവളത്തിലാണ് നടക്കുന്നത്. പരിപാടിയിൽ വ്യോമയാന മേഖലയിലെ നിരവധി വ്യവസായങ്ങളെക്കുറിച്ച് ഡോ. സാബി വിവരിക്കുകയും പങ്കെടുത്ത രാജ്യങ്ങളുമായി അനുഭവങ്ങൾ കൈമാറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.