മസ്കത്ത്: എയ്റോസ്പേസ് സയൻസസ്, എൻജിനീയറിങ്, ടെക്നോളജി എന്നിവയുടെ പ്രഥമ അന്താരാഷ്ട്ര സമ്മേളനം സമാപിച്ചു. മിലിട്ടറി ടെക്നോളജിക്കൽ കോളജിൽ (എം.ടി.സി) നടന്ന മൂന്ന് ദിവസത്തെ പരിപാടിയിൽ 16 രാജ്യങ്ങളിൽനിന്നുള്ള പ്രഭാഷകർ പങ്കെടുത്തു. വിവിധ ഗവേഷണ പ്രബന്ധങ്ങൾ ചർച്ച ചെയ്യുകയും എയറോഡൈനാമിക്സ്, ഏവിയോണിക്സ് സിസ്റ്റങ്ങളുടെ വികസനം, വളർന്നുവരുന്ന സാങ്കേതികവിദ്യകളിലെ നൂതനതകൾ എന്നിവയെക്കുറിച്ചുള്ള പരീക്ഷണങ്ങളും മറ്റും പഠിക്കുകയും ചെയ്തു. എം.ടി.സി കമാൻഡന്റ് എയർ കമ്മഡോർ മുഹമ്മദ് ബിൻ അസീസ് അൽ സിയാബിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി.
സുൽത്താന്റെ സായുധ സേനയിലെയും (എസ്.എ.എഫ്) മറ്റ് സൈനിക, സുരക്ഷ വിഭാഗങ്ങളിലെയും നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ഒമാനിൽ നിന്നുമുള്ള അക്കാദമിക് വിദഗ്ധരും ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.