മസ്കത്ത്: സലാല-കോഴിക്കോട് റൂട്ടിൽ സർവിസുകൾ വർധിപ്പിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവിസ് നടത്തുക. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെബ്സൈറ്റ് വഴിയും ട്രാവല്‍ ഏജന്‍സികള്‍ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. സലാലയിൽനിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം വൈകുന്നേരം 4.15ന് കോഴിക്കോടെത്തും. ഇവിടെനിന്നും പ്രാദേശിക സമയം രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം പത്ത് മണിയോടെയാണ് സലാലയിലെത്തുക. ഞായർ, വ്യാഴം ദിവസങ്ങളിൽ ഇതുതന്നെയാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്ന സമയം. 44 റിയാല്‍ മുതലാണ് നിലവില്‍ ടിക്കറ്റ് നിരക്ക്.
നേരത്തേ കോഴിക്കോട്ടേക്ക് രണ്ട് സർവിസുകൾ ഉണ്ടായിരുന്നു. കൊച്ചിയിലേക്ക് ആഴ്ചയിലൊരിക്കലാണ് നിലവിൽ സർവിസുള്ളത്. കോഴിക്കോടേക്ക് സർവിസ് വർധിപ്പിച്ചത് സലാലയിലെ ഉത്തരമലബാറിലുള്ള യാത്രക്കാർക്ക് ആശ്വാസമാകുന്നതാണ്. ദിനേനെ സർവിസ് ഇല്ലാത്തതിനാൽ പലരും കണക്ഷൻ ഫ്ലൈറ്റുകൾ വഴിയാണ് നാടണഞ്ഞിരുന്നത്. അത്യാവശ്യകാര്യങ്ങൾക്കായി നാട്ടിൽപോകുന്നവരെയായിരുന്നു ഇത് ഏറെ പ്രയാസത്തിലാക്കിയിരുന്നത്. അതേസമയം, സലാലയിൽനിന്ന് കേരള സെക്ടറിലേക്ക് കൂടുതൽ സർവിസുകൾ വേണമെന്നാണ് പ്രവാസി സംഘടനകൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.