സുഹാർ: ലോഗോയും കളറും മാറ്റി പുറമെ പുത്തൻ പരിഷ്കാരം വരുത്തി സർവിസ് ആരംഭിച്ച എയർ ഇന്ത്യ എക്സ്പ്രസ് അധിക ബാഗേജിന് ഉണ്ടായിരുന്ന നിരക്ക് കുത്തനെ കൂട്ടി. ജി.സി.സി രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള സർവിസിൽ അനുവദിച്ചത് 30 കിലോ ചെക്ക് ഇൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമായിരുന്നു. ഗൾഫ് രാജ്യങ്ങളിലേക്ക് വരുമ്പോൾ 20 കിലോ ചെക്കിൻ ബാഗേജും ഏഴ് കിലോ കാബിൻ ബാഗേജുമാണിത്. ജി.സി.സി.യിൽനിന്ന് മുമ്പ് അധിക ബാഗേജിന് ചാർജ് ചെയ്തിരുന്നത് അഞ്ചു കിലോക്ക് 10 റിയാലും 10 കിലോക്ക് 20 റിയാലുമായിരുന്നു. ഇപ്പോൾ വർധിപ്പിച്ച നിരക്ക് പ്രകാരം അഞ്ച് കിലോ അധിക ബാഗേജിന് 16 റിയാലും 10 കിലോക്ക് 32 റിയാലും 15 കിലോക്ക് 52 റിയാലും നൽകണം.
ഇന്ത്യയിൽനിന്ന് ജി.സി.സിയിലേക്കുള്ള യാത്രയിൽ അഞ്ച് കിലോ അധിക ബാഗേജിന് എട്ട് റിയാൽ ഉണ്ടായിരുന്നത് 11 റിയാൽ വർധിപ്പിച്ചു.10 കിലോ ബാഗേജിന് 16 റിയാൽ ഉണ്ടായിരുന്നത് 22 റിയാലായും ഉയർത്തിയിട്ടുണ്ട്. അധിക ബാഗേജ് നിരക്കിൽ ഗണ്യമായ വർധനയാണ് വിമാനക്കമ്പനി വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സർവിസ് തുടങ്ങിയതിനുശേഷം ടിക്കറ്റ് നിരക്ക് വർധനയും സർവിസ് മുടക്കവും കൊണ്ട് യാത്രക്കാർ പൊറുതി മുട്ടുന്നതിനിടയിലാണ് അധിക ഭാരത്തിന്റെ തുക കുത്തനെ കൂട്ടി യാത്രക്കാരെ പ്രയാസത്തിലാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.