അ​ക്ബ​ർ ട്രാ​വ​ൽ​സി​ന്‍റെ പു​തി​യ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘ​ട​നം സോ​ഹാ​റി​ൽ ശൈ​ഖ് അ​ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ശിഹാ​ബ് അ​ൽ ബാ​ലു​ശി നി​ർ​വ​ഹി​ക്കു​ന്നു

അ​ക്ബ​ർ ട്രാ​വ​ൽ​സി​ന്‍റെ പു​തി​യ ബ്രാ​ഞ്ച് സോ​ഹാ​റി​ൽ തു​റ​ന്നു

ഒ​മാ​ൻ: അ​ക്‌​ബ​ർ ഗ്രൂ​പ്പി​ന്‍റെ കീ​ഴി​ലു​ള്ള "അ​ക്‌​ബ​ർ ഹോ​ളി​ഡേ​സ്" ഓ​മാ​നി​ലെ മൂ​ന്നാ​മ​ത്തെ ശാ​ഖ സോ​ഹാ​റി​ലെ അ​ൽ ഹം​ബ​ർ സ്ട്രീ​റ്റി​ൽ തു​റ​ന്നു. പു​തി​യ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘ​ാട​നം ഹി​സ് എ​ക്സ​ല​ൻ​സി ശൈ​ഖ് അ​ഹ​മ​ദ് ബി​ൻ മു​ഹ​മ്മ​ദ് ബി​ൻ ശി​ഹാ​ബ് അ​ൽ ബാ​ലു​ശി നി​ർ​വ​ഹി​ച്ചു. അ​ക്‌​ബ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കെ.​വി. അ​ബ്ദു​ൽ നാ​സ​ർ, സി.​ഇ.​ഒ ആ​ഷി​യ നാ​സ​ർ, ഓ​ൺ​ലൈ​ൻ ജി.​എം അ​ഹ​മ്മ​ദ് കാ​സിം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. നി​ല​വി​ലു​ള്ള അ​ക്ബ​റി​ന്‍റെ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഇ​നി സൊ​ഹാ​ർ ബ്രാ​ഞ്ചി​ലും ല​ഭ്യ​മാ​ണ്.

കു​റ​ഞ്ഞ നി​ര​ക്കി​ൽ വി​മാ​ന ടി​ക്ക​റ്റ്, ആ​ക​ർ​ഷ​ക​മാ​യ ഹോ​ളി​ഡേ പാ​ക്കേ​ജു​ക​ൾ, ഹോ​ട്ട​ൽ ബു​ക്കി​ങ്, വി​സ സേ​വ​ന​ങ്ങ​ൾ, യാ​ത്രാ ഇ​ൻ​ഷ്വ​റ​ൻ​സ്, ഉം​റ പാ​ക്കേ​ജു​ക​ൾ, അ​ക്ബ​ർ സ്റ്റ​ഡി അ​ബ്രോ​ഡ്, മെ​ഡി​ക്ക​ൽ ട്രാ​വ​ൽ സേ​വ​ന​ങ്ങ​ൾ എ​ന്നി​വ ബ്രാ​ഞ്ചി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ മി​ക​ച്ച ഡീ​ലു​ക​ൾ​ക്കൊ​പ്പം ഡി​സ്‌​കൗ​ണ്ടു​ക​ളും മ​റ്റു ബെ​നി​ഫി​റ്റു​ക​ളു​മാ​യി ക​സ്റ്റ​മ​റെ സ്വീ​ക​രി​ക്കാ​ൻ ത​യ്യാ​റാ​യി​രി​ക്കു​ക​യാ​ണ് അ​ക്ബ​ർ ഹോ​ളി​ഡേ​യ്‌​സെ​ന്ന് ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

വി​ദേ​ശ പ​ഠ​നം സ്വ​പ്നം കാ​ണു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലോ​ക​മാ​കെ​യു​ള്ള പ്ര​ധാ​ന സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ, അ​ഡ്മി​ഷ​ൻ, സ്കോ​ള​ർ​ഷി​പ്, വി​സ ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ക്ബ​ർ സ്റ്റ​ഡി അ​ബ്രോ​ഡ് വ​ഴി ചെ​യ്തു കൊ​ടു​ക്കു​ന്നു. അ​ക്ബ​ർ ഗ്രൂ​പ്പി​ന്‍റെ ര​ണ്ട് പു​തി​യ ബ്രാ​ഞ്ചു​ക​ൾ ഒ​മാ​നി​ൽ സ​ലാ​ല​യി​ലും സോ​ഹാ​റി​ലു​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​തോ​ടെ നി​ല​വി​ൽ ഒ​മാ​നി​ൽ ആ​റ് ബ്രാ​ഞ്ചു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജി.​സി.​സി​യി​ൽ ആ​കെ 55 ശാ​ഖ​ക​ളാ​ണു​ള്ള​ത്. ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ൾ​ക്കും ഡീ​ലു​ക​ൾ​ക്കും, അ​ക്‌​ബ​ർ ഹോ​ളി​ഡേ​സ് സോ​ഹാ​ർ ഓ​ഫീ​സു​മാ​യി 24710240 എ​ന്ന ന​മ്പ​റി​ലോ sohar@akbargulf.com എ​ന്ന ഇ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടു​ക. 

News Summary - Akbar Travels opens new branch in Sohar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.