മസ്കത്ത്: ഒമാനിലെ മുൻനിര ധനവിനിമയ സ്ഥാപനമായ അൽ ജദീദ് എക്സ്ചേഞ്ച് അമ്പതാം ദേശീയ ദിനാഘോഷത്തിെൻറ ഭാഗമായി 'ഒാൺലൈൻ ഇൻറർസ്കൂൾ ആർട്സ് ഫെസ്റ്റിവൽ'സംഘടിപ്പിക്കുന്നു. ഒമാനിലെ വിവിധ സ്കൂളുകളുമായി സഹകരിച്ചാണ് മത്സരം. സ്വദേശികളും വിദേശികളുമായ വിദ്യാർഥികൾക്ക് ഇതിൽ പെങ്കടുക്കാമെന്ന് അൽ ജദീദ് എക്സ്ചേഞ്ച് അധികൃതർ അറിയിച്ചു.
മൂന്നു വിഭാഗങ്ങളിലായാണ് മത്സരം. മൂന്നാം ക്ലാസ് വരെയുള്ള വിഭാഗത്തിന് ആക്ഷൻ സോങ് മത്സരത്തിലാണ് പെങ്കടുക്കാനാവുക. 60 മുതൽ 90 സെക്കൻഡ് വരെ ദൈർഘ്യമുള്ള അറബിക് അല്ലെങ്കിൽ ഇംഗ്ലീഷ് ഭാഷയിലുള്ള ഗാനങ്ങളാണ് അവതരിപ്പിക്കേണ്ടത്. നാലുമുതൽ ഏഴാം ക്ലാസ് വരെയുള്ള വിഭാഗത്തിനായി 'ഒമാൻ'എന്ന വിഷയത്തെ അധികരിച്ച് പ്രസംഗ മത്സരമാണ് സംഘടിപ്പിക്കുന്നത്. ഇംഗ്ലീഷ് അല്ലെങ്കിൽ അറബിയിൽ 120 മുതൽ 180 സെക്കൻഡ് വരെ ദൈർഘ്യമുള്ള എൻട്രികളാണ് അയക്കേണ്ടത്. എട്ട് മുതൽ 12ാം ക്ലാസ് വരെയുള്ള കാറ്റഗറി മൂന്നിൽ സ്വയം എഴുതിയ കഥയുടെ അവതരണമാണ് മത്സരമായി സംഘടിപ്പിക്കുന്നത്. 'കുടുംബം'എന്നതാണ് വിഷയം. 180 മുതൽ 240 സെക്കൻഡ് വരെ ദൈർഘ്യമുള്ള ഇംഗ്ലീഷ് അല്ലെങ്കിൽ അറബി ഭാഷയിലുള്ള എൻട്രികളാണ് പരിഗണിക്കുക.
വിദ്യാർഥികളുടെ അവതരണങ്ങളുടെ വിഡിയോകൾ 91455455 എന്ന വാട്ട്സ്ആപ് നമ്പറിൽ അയക്കേണ്ടതാണ്. നവംബർ അഞ്ച് മുതൽ 18 വരെയാണ് എൻട്രികൾ സ്വീകരിക്കുന്നത്. മത്സരാർഥികൾക്ക് അവർ പഠിക്കുന്ന ക്ലാസ് ഉൾപ്പെടുന്ന വിഭാഗത്തിൽ മാത്രമാണ് പെങ്കടുക്കാൻ അർഹതയുള്ളത്. ഒാരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാരായ വിദ്യാർഥികൾക്ക് പുരസ്കാരങ്ങൾ നൽകുന്നതാണ്. കൂടാതെ, ഒാരോ വിഭാഗത്തിലും അഞ്ചുവീതം പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. വിഡിയോ എൻട്രികൾക്ക് ഒപ്പം വിദ്യാർഥിയുടെ പേര്, സ്കൂളിെൻറ പേര്, സ്ഥലം, രാജ്യം, ബന്ധപ്പെടാനുള്ള ഫോൺ നമ്പർ എന്നിവയും ചേർക്കേണ്ടതാണ്. നവംബർ അവസാനവാരം വിജയികളെ പ്രഖ്യാപിക്കും.
സ്കൂൾ തലത്തിലുള്ള മത്സരങ്ങൾ നടത്താറുണ്ടെങ്കിലും വിവിധ രാജ്യക്കാരായ വ്യത്യസ്ത സ്കൂൾ വിദ്യാർഥികൾക്കായി കേന്ദ്രീകൃത ആർട്സ് ഫെസ്റ്റിവൽ എന്ന ആശയത്തിന് ഇതിലൂടെ തുടക്കം കുറിക്കുകയാണെന്ന് അൽ ജദീദ് എക്സ്ചേഞ്ച് ജനറൽ മാനേജർ ടി.വി അവിനാഷ് കുമാർ പറഞ്ഞു. വിദ്യാർഥികളുടെ കഴിവുകൾ കൂടുതൽ ഉയർന്ന വേദിയിലേക്ക് കൊണ്ടുവരുകയാണ് ഇത്തരം ഫെസ്റ്റിെൻറ ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തിൽ ഒാൺലൈനായുള്ള ഫെസ്റ്റ് അടുത്ത വർഷം മുതൽ വിപുലമായ രീതിയിൽ സംഘടിപ്പിക്കാൻ പദ്ധതിയുള്ളതായും അവിനാഷ് കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.