മസ്കത്ത്: അല്‍ ജദീദ് എക്സ്ചേഞ്ചിന്റെ 32ാമത് ശാഖ ദുകം സൂഖില്‍ ഷെല്‍ പെട്രോള്‍ സ്റ്റേഷന് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വാലി ശൈഖ് ബദര്‍ ബിന്‍ നാസര്‍ അല്‍ ഫര്‍സി ഉദ്ഘാടനം ചെയ്തു. അഹമ്മദ് സാലം മുഹമ്മദ് അല്‍ സുഹൈബി, അല്‍ ജദീദ് എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപറേഷന്‍സ് നിയാസ് കബീര്‍, ചീഫ് മാനേജര്‍ രജീഷ് മുഹമ്മദ്, ഹെഡ് ഓഫ് സെയില്‍സ് എ.കെ. സുഭാഷ് എന്നിവര്‍ സന്നിഹിതനായിരുന്നു.ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ച് കൂടുതല്‍ സ്ഥലങ്ങളില്‍ അല്‍ ജദീദ് എക്സ്ചേഞ്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ദുകത്തെ അല്‍ ജദീദിന്റെ രണ്ടാമത്തെ ശാഖ സൂഖില്‍ തുറന്നത്.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങി മുഴുവന്‍ രാജ്യങ്ങളിലേക്കും പണം സുരക്ഷിതമായും വേഗത്തിലും അയക്കുന്നതിനും വിവിധ രാജ്യങ്ങളില്‍നിന്ന് ഇവിടേക്ക് അയക്കുന്ന പണം സ്വീകരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. മികച്ച നിരക്കില്‍ വിദേശ കറന്‍സികള്‍ വിനിമയം ചെയ്യാനും മൊബൈല്‍, ടി.വി റീചാര്‍ജ് ഉള്‍പ്പെടെ സൗകര്യങ്ങളും അല്‍ ജദീദ് എക്സ്ചേഞ്ച് ബ്രാഞ്ചുകളില്‍ ലഭ്യമാണ്.
ദുകം ഉരീദു ഓഫിസിന് സമീപം 2021 ഫെബ്രുവരി മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന അല്‍ ജദീദ് എക്സ്ചേഞ്ചിന് വിദേശികളും സ്വദേശികളുമായ ഉപഭോക്താക്കളില്‍നിന്ന് ലഭിച്ചു വന്ന വന്‍ സ്വീകാര്യതയാണ് ഒരു വര്‍ഷത്തിനുള്ളില്‍തന്നെ രണ്ടാമത്തെ ശാഖ ദുകമില്‍ ആരംഭിക്കാന്‍ പ്രചോദനമായതെന്നും തുടര്‍ന്നും എല്ലാവിധ സഹായ സഹകരണങ്ങളും ഉപഭോക്താക്കളോടും അഭ്യർഥിക്കുന്നതായും മാനേജ്മെന്റ് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.