മസ്കത്ത്: ഒമാനിലെ പ്രമുഖ പ്രിൻറിങ് സ്ഥാപനമായ അൽ-മാജിദ് പ്രസിന്റെ 20 ാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. യോഗത്തിൽ കമ്പനി ചെയർമാൻ അബ്ദുൽ കരീം അൽ സൂലി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എക്സിക്യൂട്ടിവ് ഡയറക്ടർ താജ് ഇബ്രാഹിം, ബിസിനസ് ഡെവലപ്മെന്റ് ഓഫിസർ ആസിഫ് മജീദ് എന്നിവർ സംസാരിച്ചു. ദീർഘകാല സേവനമനുഷ്ഠിച്ചവരെ ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളുടെ കലാപരിപാടികളും കായികമത്സരങ്ങളും അരങ്ങേറി. എല്ലാവിധ കമേഴ്സ്യല്‍, പാക്കേജിങ്, ഡിജിറ്റല്‍ പ്രിന്റിങ്ങുകള്‍ ആധുനികമായ മെഷിനറി സംവിധാനങ്ങള്‍ ഉപയോഗിച്ച് പ്രിന്റിങ് ചെയുന്ന സ്ഥാപനത്തിന് മുസന്‍, റൂവി എന്നിവിടങ്ങളില്‍ യൂനിറ്റുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.