മസ്കത്ത്: അൽസലാമ പോളിക്ലിനിക് എട്ടാം വാർഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയിൽ ആരോഗ്യവകുപ്പിലെ പബ്ലിക് റിലേഷൻ ആൻഡ് അഡ്വർടൈസിങ് വിഭാഗം മേധാവി ജമാൽ ഒത്മാൻ അൽബലൂഷി മുഖ്യാതിഥിയായി. 2014 ഒക്ടോബർ 24ന് സേവനം ആരംഭിച്ച ആതുരാലയം എട്ടു വർഷം പിന്നിടുമ്പോൾ ആളുകൾ അർപ്പിച്ച വിശ്വാസത്തിന്റെയും അംഗീകാരത്തിന്റെയും ഓർമപുതുക്കലിന്റെ ദിനമായി കാണുന്നുവെന്ന് ഹോസ്പിറ്റൽ ഡയറക്ടർ സിദ്ദീഖ് തേവർത്തൊടി പറഞ്ഞു.
കോവിഡ് മഹാമാരിയിൽ അൽസലാമ നടത്തിയ സേവനങ്ങൾ മാതൃകാപരമാണെന്ന് മുഖ്യാതിഥയായ ജമാൽ ഒത്മാൻ അൽബലൂഷി അഭിപ്രായപ്പെട്ടു. ഹോസ്പിറ്റൽ ആരംഭിച്ചകാലം മുതൽ ഇന്നുവരെയും രോഗികൾക്ക് കുറഞ്ഞ ചെലവിൽ മികച്ച ചികിത്സ നൽകിയിട്ടുണ്ട്. അത് ഭാവിയിലും തുടരുമെന്ന് മെഡിക്കൽ ഡയറക്ടറും മാനേജിങ് പാർട്ണറുമായ ഡോ. റഷീദലി പറഞ്ഞു. ഡോ. സായി പ്രഭ സ്വാഗതവും മാർക്കറ്റിങ് മാനേജർ നികേഷ് പൂന്തോട്ടത്തിൽ നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിച്ച നിഖില ശ്രീനിവാസൻ, ശ്രീലത, സ്വാതി, സുമൻ എന്നിവർക്ക് ബ്രാഞ്ച് മാനേജർ സഫീർ വെള്ളെടത്ത് അനുമോദനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.