മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ഒമാനിൽ മരണപ്പെട്ടു. മാവേലിക്കര കല്ലുമല വെട്ടിമൂട്ടിൽ വീട്ടിൽ ശിവപ്രസാദ് (61) ആണ് മരിച്ചത്. ഫഞ്ചയിലെ സ്വകാര്യ കമ്പനിയിൽ സിവിൽ എഞ്ചിനീയറായിരുന്നു.
തിങ്കളാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും വഴി മധ്യെ മരണപ്പെടുകയായിരുന്നു. മുപ്പത് വർഷത്തിലധികമായി ഒമാനിലുണ്ട്.
ചന്ദ്രികയാണ് ഭാര്യ. മക്കൾ: പ്രവീൺ ശിവ (സിവിൽ എഞ്ചിനീയർ), പ്രണവ് ശിവ (ഡിഗ്രി വിദ്യാർഥി). മരുമകൾ: മീര. സഹോദരങ്ങൾ: രാജൻ, വേണുഗോപാലൻ (ഒമാൻ), പുഷ്‌പവല്ലി, ആനന്ദവല്ലി, അമ്പിളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.