മസ്കത്ത്: അൽ ഖുദ് ഹൈദർ അലി ശിഹാബ് തങ്ങൾ സ്മാരക മദ്റസയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ഖുർആൻ പാരായണ മത്സരം സംഘടിപ്പിച്ചു. മസ്കത്ത് മേഖലയിലെ വിവിധ മദ്റസകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്കായി നടത്തിയ ഖുർആൻ പാരായണ മത്സരത്തിൽ 13 പേർ പങ്കെടുത്തു. മനോഹരമായി ഖുർആൻ പാരായണം ചെയ്ത മുഹമ്മദ് മുസ്തഫ , മുഹമ്മദ് സൈഹാൻ ഹാമിസ് (ഇരുവരും തഖ് വ മദ്റസ, ബർക), ഫർഹാൻ ഫാകിഹ്( മദ്റസ്സത്തു റഹ്മ, ബൗഷർ) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
ഇവർക്കുള്ള ഗോൾഡ് കോയിൻ അബ്ദുൽ ലത്തീഫ് ശിവപുരം, മിസ്അബ് സൈദ്, സാബിർ ശിവപുരം എന്നിവർ ചേർന്ന് കൈമാറി. സമസ്ത ഇസ്ലാമിക് സെന്ററും മസ്കത്ത് കെ.എം.സി.സി അൽ ഖുദ് ഏരിയ കമ്മിറ്റിയും സംയുക്തമായി അൽ ഖൂദിൽ നടത്തിവരുന്ന ഹൈദർ അലി ശിഹാബ് തങ്ങൾ മെമ്മോറിയൽ മദ്റസയുടെ ഈ വർഷത്തെ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ചായിരുന്നു മത്സരം സംഘടിപ്പിച്ചത്. അൽ ഖുദ് അൽ അസാല ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മുഹമ്മദ് അലി ഫൈസി റൂവി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.കെ. അബ്ദുൽ ഹമീദ് കുറ്റ്യാടി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് മുസ്ലിയാർ പ്രാർഥന നിർവഹിച്ചു.
മസ്കത്ത് കെ.എം.സി.സി, എസ്.ഐ.സി നേതാക്കളായ റഹീം വറ്റല്ലൂർ, എം.ടി. അബൂബക്കർ, യാക്കൂബ് തിരൂർ, മുഹമ്മദ് കാക്കൂൽ, വി.ടി. അബ്ദു റഹ്മാൻ ഫൈസി, അബൂബക്കർ സീബ്, നെസ്റ്റോ അൽ ഖൂദ് ബ്രാഞ്ച് മാനേജർ കലാം , മുഹമ്മദ് റസൽ സ്കൈ റൈസ് ഗ്ലോബൽ, എൻ.എ.എം. ഫാറൂഖ്, മിസ്അബ് ബിൻ സയ്ദ്, റഫീഖ് കണ്ണൂർ, ടി.പി. മുനീർ, അബ്ദുൽ അസീസ് ചെറുമോത്ത് എന്നിവർ പങ്കെടുത്തു. മുഹമ്മദ് അമീൻ ഹുദവി വേങ്ങര, സുബൈർ ഫൈസി തോട്ടിക്കൽ, ജാബിർ മയ്യിൽ, അൻസാർ കുറ്റ്യാടി, സി.വി.എം. ബാവ വേങ്ങര, ഷദാബ് തളിപ്പറമ്പ്, ഇജാസ് അഹമ്മദ് തൃക്കരിപ്പൂർ, ഫൈസൽ ആലുവ, ഫസൽ ചേലേമ്പ്ര, സാജിർ ലോല, മുസ്തഫ, ഷമീർ തിട്ടയിൽ എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ, മൗലിദ് സദസ്സ്, കിഡ്സ് ദഫ് പ്രദർശനം, സ്കൗട്ട്, ഫ്ലവർഷോ, നബിദിന റാലി, ബറക ടീം നയിച്ച അറബന മുട്ട്, സമാപന സമ്മേളനം, സമ്മാന വിതരണം എന്നിവയും മീലാദ് ഫെസ്റ്റിന്റെ ഭാഗമായി നടത്തി. അബ്ദുൽ ഹകീം പാവറട്ടി സ്വാഗതവും സി.ടി. ഫൈസൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.