മസ്കത്ത്: അൽകൂദ് പ്രീമിയർ ലീഗ് ടൂണമെന്റിൽ ബി.എച്ച്.ടി ക്രിക്കറ്റ് ടീം ജേതാക്കളായി. വൈമാർട്ട് ചാമ്പ്യൻസിനെ മൂന്നുവിക്കറ്റിനാണ് തകർത്തത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വൈമാർട്ട് 108 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബി.എച്ച്.ടി 32ന് ആറ് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തിയെങ്കിലും ഭവിത്ത്, ജുനൈദ്, ഷുഹൈബ് എന്നിവരുടെ അവസരോചിത പ്രകടനങ്ങളിലൂടെ മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തുകയായിരുന്നു. ഏഴാം വിക്കറ്റിൽ നാല് പടുകൂറ്റൻ സിക്സറുകളുമായി തകർത്തടിച്ച ഷുഹൈബ് ടീമിനെ വിജയത്തിലെത്തിച്ചു.
ജുനൈദാണ് മാൻ ഓഫ് ദ മാച്ച്. ടൂർണമെന്റിന്റെ താരമായും മികച്ച ബാറ്ററായും ബി.എച്ച്.ടിയുടെ ഷാനിനെയും ബൗളറായി വൈമാർട്ടിെൻറ ബിജേഷിനെയും തെരഞ്ഞെടുത്തു. ക്യാപ്റ്റൻ ജുനൈദ്, വൈസ് ക്യാപ്റ്റൻ ജിബിൻ അഹ്ലം, ടീം മാനേജർ ഷാഫി സെയ്ത് എന്നിവർ കിരീടം ഏറ്റുവാങ്ങി. ടൂർണമെന്റ് കമ്മിറ്റി ചീഫ് കോഓഡിനേറ്റർ സൈനുൽ ആബിദ് വിജയികളെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.