മസ്കത്ത്: ഒമാനിൽനിന്ന് ഈ വർഷം ഹജ്ജ് നിർവഹിക്കാനുള്ള മുഴുവൻപേരും പുണ്യഭൂമിയിൽ എത്തിയതായി അധികൃതർ പറഞ്ഞു. സൗദി അറേബ്യയുമായി സഹകരിച്ച് കൃത്യവും ആസൂത്രിതവുമായ ഷെഡ്യൂൾ അനുസരിച്ചാണ് ഓരോ ഗ്രൂപ്പിനെയും വിശുദ്ധ മണ്ണിലെത്തിച്ചതെന്ന് ഒമാനി ഹജ്ജ് പ്രതിനിധിസംഘത്തിലെ ഹജ്ജ് കമ്പനികളുടെ മേൽനോട്ടംവഹിക്കുന്ന പ്രതിനിധിസംഘത്തിന്റെ തലവൻ പറഞ്ഞു.
ദുൽഹജ്ജ് ആറോടെയാണ് ഒമാനിൽനിന്നുള്ള മുഴുവൻ തീർഥാടകരെയും എത്തിച്ചത്. ഒമാനി ഹജ്ജ് പ്രതിനിധി സംഘം മക്കയിലെ ഹജ്ജ് കമ്പനികളുടെ ആസ്ഥാനം സന്ദർശിച്ചു. സേവനങ്ങളുടെ ഗുണനിലവാരം കണ്ടെത്താനും തീർഥാടകരെ പരിശോധിക്കാനും ചടങ്ങുകൾ സുഗമമാക്കുന്നതിന് എല്ലാവരും രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.