മസ്കത്ത്: സുൽത്താനേറ്റിൽ പുതുതായി ചുമതലയേൽക്കുന്ന വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ തങ്ങളുടെ അംഗീകാരപത്രങ്ങൾ സുൽത്താൻ ഹൈതം ബിൻ താരിഖിന് സമർപ്പിച്ചു. അൽ ബറക അൽ അമീർ പാലസിൽ നടന്ന ചടങ്ങിൽ ഒമാനിലെ ഒ.എ.ഇ അംബാസഡർ മുഹമ്മദ് നഖിറ ജുമാ അൽ ദഹേരി, തുർക്കിയ അംബാസഡർ ഡോ. മെഹ്മെത് ഹക്കിമോഗ്ലു, ഇറ്റാലിയൻ അംബാസഡർ ഡി എലിയ എന്നിവരാണ് സുൽത്താന്‍ യോഗ്യതാപത്രങ്ങൾ കൈമാറിയത്.
കൂടിക്കാഴ്ചയിൽ തങ്ങളുടെ രാജ്യങ്ങളിലെ നേതാക്കളുടെ ആശംസകൾ സുൽത്താനെ അംബാസഡർമാർ അറിയിച്ചു. സുൽത്താന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിൽ രാജ്യത്തിന് പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. ഒമാനി ജനതയുടെ പൊതുതാൽപര്യങ്ങൾ നിറവേറ്റുന്നവിധത്തിൽ വിവിധ മേഖലകളിൽ സുൽത്താനേറ്റുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ ബന്ധം മെച്ചപ്പെടുത്താൻ കഴിയുന്നതെല്ലാം ചെയ്യുമെന്നും അംബാസഡർമാർ പറഞ്ഞു. അംബാസഡർമാരെ സ്വാഗതംചെയ്ത സുൽത്താൻ, നേതാക്കളുടെ ആശംസകൾക്ക് നന്ദി പറഞ്ഞു. ചുമതലകൾ നിർവഹിക്കുന്നതിന് സർക്കാറിൽനിന്നും ഒമാൻ ജനതയിൽനിന്നും എല്ലാ പിന്തുണയും ലഭിക്കുമെന്നും ഉറപ്പുനൽകി. ചടങ്ങിൽ ദിവാൻ ഓഫ് റോയൽ കോർട്ട് മന്ത്രി, വിദേശകാര്യ മന്ത്രി, ഒമാൻ റോയൽ ഗാർഡ് കമാൻഡർ, റോയൽ പ്രോട്ടോകോളുകളുടെ തലവൻ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.