മസ്കത്ത്: അമീറാത്ത് സഫ ഹൈപ്പർ മാർക്കറ്റിനു സമീപം നടക്കുന്ന ഈദ്ഗാഹിന് പണ്ഡിതനും വാഗ്മിയുമായ സി.നൗഷാദ് അബ്ദുല്ല നേതൃത്വം നൽകും.
വിശാലമായ പാർക്കിങും അംഗശുദ്ധി വരുത്തുവാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. റൂവി ഭാഗത്തുനിന്ന് വരുമ്പോൾ വാദി അദൈ സിഗ്നലിൽനിന്നും ഇടത്തോട്ടും ഖുറം ഭാഗത്തുനിന്ന് വരുമ്പോൾ വലത്തോട്ടും തിരിഞ്ഞാൽ ആദ്യം കാണുന്ന റൗണ്ട് എബൗട്ടിനു വലതു വശത്തു കാണുന്ന സഫ ഹൈപ്പർ മാർക്കറ്റിനു സമീപമാണ് എത്തിച്ചേരേണ്ടതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 99195560 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.