മസ്കത്ത്: ഒമാനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി അമിത് നാരങ് ഒൗദ്യോഗികമായി ചുമതലയേറ്റു. നിയമന പത്രം ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽബുസൈദിക്ക് കൈമാറിയതായി നാരങ് തെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. തിങ്കളാഴ്ചയാണ് അംബാസഡർ വിദേശകാര്യമന്ത്രിയുടെ ഒാഫിസിലെത്തിയത്. 2001ൽ ഇന്ത്യൻ ഫോറിൻ സർവിസിൽ ചേർന്ന നാരങ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിൽ ജോ. സെക്രട്ടറിയായിരുന്നു. പബ്ലിസിറ്റി ഡിവിഷനിലൂടെയാണ് വിദേശകാര്യ മന്ത്രാലയത്തിൽ കരിയർ തുടങ്ങുന്നത്. 2003ൽ ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസിയിൽ നിയമിതനായി. സാമ്പത്തിക, വാണിജ്യ വിഭാഗത്തിലാണ് പ്രവർത്തിച്ചത്.
2007-2010 വരെ തായ്പേയിലെ ഇന്ത്യ-തായ്പേയ് അസോസിയേഷൻ ഡെപ്യൂട്ടി ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. കാൻകൂൺ (മെക്സിക്കോ), ഡർബൻ (ദക്ഷിണാഫ്രിക്ക), ദോഹ (ഖത്തർ), ലിമ (പെറു), പാരിസ് (ഫ്രാൻസ്) എന്നിവിടങ്ങളിൽ നടന്ന ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷനുകളിലും ഇന്ത്യയെ പ്രതിനിധാനം ചെയ്തു. 2013 മുതൽ 2016വരെ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിൽ കൗൺസിലറായും സേവനമനുഷ്ഠിച്ചു.
ചുമതലേയറ്റെടുക്കുന്നതിെൻറ മുേന്നാടിയായി ദിവസങ്ങൾക്ക് മുമ്പ് ഇദ്ദേഹം മസ്കത്തിലെത്തിയിരുന്നു. മസ്കത്ത് ഗ്രാൻഡ് മസ്ജിദ്, മുതീശ്വാർ മഹാദേവ ക്ഷേത്രം, ഗുരദ്വാര തുടങ്ങിയ സ്ഥലങ്ങൾ കുടുംബത്തോടൊപ്പം സന്ദർശിക്കുകയും ചെയ്തിരുന്നു. നല്ലൊരു പക്ഷിനിരീക്ഷൻ കൂടിയാണ് ഇദ്ദേഹം. wingedenvoys.wixsite.com എന്ന േബ്ലാഗിലൂടെ പക്ഷികളുടെ ഫോേട്ടാകളും നിരീക്ഷണ വിവരങ്ങളും പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ചേർത്തിരിക്കുന്ന 90 ശതമാനം ഫോേട്ടാകളും അദ്ദേഹം എടുത്തതാണ്. ദിവ്യ നാരങ്ങാണ് ഭാര്യ. മെഹർ, കബീർ എന്നിങ്ങനെ രണ്ട മക്കളുണ്ട്. മുൻ അംബാസഡർ മുനുമഹാവർ പുതിയ ദൗത്യമേറ്റെടുക്കാനായി ഒക്ടോബർ ആദ്യം മസ്കത്തിൽനിന്ന് പോയിരുന്നു. മാലദ്വീപിലെ ഇന്ത്യൻ ഹൈകമീഷണറായാണ് പുതിയ നിയമനം.
2018 ആഗസ്റ്റ് 21നാണ് ഇദ്ദേഹം ഒമാനിലെ ഇന്ത്യൻ അംബാസഡറായി ചുമതലയേൽക്കുന്നത്. സ്തുത്യർഹമായ സേവനത്തിലൂടെ ഒമാനിൽ മലയാളികളടക്കം ഇന്ത്യക്കാരുടെ മനസ്സിൽ ഇടംപിടിച്ചയാളാണ് മുനുമഹാവർ. കോവിഡ് മഹാമാരിക്കാലത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് സഹായമെത്തിക്കുന്നതിനായി എംബസിയുടെ നേതൃത്വത്തിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എംബസിയുടെ നേതൃത്വത്തിൽ നൽകിയ ഭക്ഷ്യക്കിറ്റുകളുടെ വിതരണത്തിന് അംബാസഡർ തന്നെ മുന്നിട്ടിറങ്ങിയത് വേറിട്ട കാഴ്ചയായിരുന്നു. 1996ലാണ് മുനു മഹാവർ ഫോറിൻ സർവിസിൽ ചേരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.