മസ്കത്ത്: കഴിഞ്ഞയാഴ്ച പ്രവാസി സമൂഹത്തിെൻറ അഭിനന്ദനം ഏറെ പിടിച്ചുപറ്റിയ ഒന്നായിരുന്നു അസുഖബാധിതനായ മകനെ ഒരുനോക്ക് കാണാൻ പോകുന്നതിന് വഴിയില്ലാതെ വലഞ്ഞ മസ്കത്തിൽ പ്രവാസിയായ തൃശൂർ സ്വദേശി വില്യംസിന് സീറ്റൊഴിഞ്ഞുകൊടുക്കാൻ മനസ്സുകാട്ടിയ കരുനാഗപ്പള്ളി സ്വദേശി അനിൽകുമാറിെൻറ നന്മമനസ്സ്. വയറുവേദനക്കുള്ള ശസ്ത്രക്രിയക്കുശേഷം തുടർ ചികിത്സക്ക് നാട്ടിൽ പോകുന്നതിനായി കഴിഞ്ഞ 17നുള്ള തിരുവനന്തപുരം വിമാനത്തിൽ ലഭിച്ച സീറ്റാണ് അനിൽകുമാർ ഒഴിഞ്ഞുനൽകിയത്.
ആറുദിവസത്തിന് ശേഷം 23ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ നാട്ടിലേക്ക് മടങ്ങിയ അനിൽകുമാറിന് മസ്കത്തിൽ ബിസിനസുകാരനായ കോഴിക്കോട് സ്വദേശി ഷാബു സ്നേഹ സമ്മാനം കൂടി നൽകിയാണ് യാത്രയാക്കിയത്. മാധ്യമങ്ങളിലൂടെയാണ് അനിൽകുമാറിെൻറ പ്രവൃത്തിയെ കുറിച്ച് അറിയുന്നതെന്ന് ഷാബു പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ആരും ചെയ്യാൻ മടിക്കുന്ന കാര്യമാണ് അദ്ദേഹം ചെയ്തത്. മൊബൈൽ നമ്പർ സംഘടിപ്പിച്ച് സംസാരിച്ചപ്പോഴാണ് തുടർചികിത്സയെ കുറിച്ച കൂടുതൽ വിവരങ്ങൾ അറിയുന്നത്. തുടർന്നാണ് ഒരു പാരിതോഷികം കൂടി നൽകാൻ തീരുമാനിച്ചതെന്ന് ഇൻസിസ് മിഡിലീസ്റ്റ് എന്ന സ്ഥാപനത്തിെൻറ ഉടമ കൂടിയായ ഷാബു ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
ബൂഅലിയിലെ ഫിഷറീസ് കമ്പനി ജോലിക്കാരനായിരുന്ന അനിൽകുമാറിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഏപ്രിൽ 24നാണ് വയറുവേദന അനുഭവപ്പെട്ടത്. തുടർ പരിശോധനയിൽ കരളിന് താഴെയുള്ള ട്യൂബിൽ കല്ലാണെന്ന് കണ്ടെത്തുകയും മസ്കത്തിൽ ഇതിനായുള്ള ശസ്ത്രക്രിയയും നടത്തിയിരുന്നു. തുടർ ചികിത്സക്കും വിശ്രമത്തിനും വേണ്ടി നാട്ടിലേക്ക് മടങ്ങുവാനാണ് എംബസിയിൽ രജിസ്റ്റർ ചെയ്തത്. ഇതിനിടെ ഇദ്ദേഹത്തിന് മഞ്ഞപ്പിത്തവും പിടിപെട്ടു. എംബസി അറിയിച്ചതനുസരിച്ച് ടിക്കറ്റ് എടുത്ത് യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി കാത്തിരിക്കുേമ്പാഴാണ് വേൾഡ് മലയാളി ഫെഡറേഷൻ പ്രവർത്തകർ വില്യംസിെൻറ അവസ്ഥയെ കുറിച്ച് അനിൽകുമാറിനോട് പറയുന്നതും തുടർന്ന് അദ്ദേഹം സീറ്റൊഴിഞ്ഞുനൽകാൻ സന്നദ്ധനായതും.
അനിൽകുമാറിെൻറ ടിക്കറ്റ് ഉൾപ്പെടെ കാര്യങ്ങൾ ചെയ്തുനൽകിയത് വേൾഡ് മലയാളി ഫെഡറേഷനാണ്. എംബസിയുടെ സഹകരണത്തോടെയാണ് അനിലിെൻറ യാത്ര വേഗത്തിലാക്കാൻ സാധിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. ഇദ്ദേഹമടക്കം 27 പേരെയും നാട്ടിലയക്കാൻ സാധിച്ചതായി വേൾഡ് മലയാളി ഫെഡറേഷൻ വാറത്തകുറിപ്പിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.